വിയ്യൂർ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതന്റെ ആറുമാസത്തെ അവധി അപേക്ഷ നഗരസഭ കൗൺസിൽ അംഗീകരിച്ചു. മേയർ വി.വി. രാജേഷിന്റെ കാസ്റ്റിങ് വോട്ട് ഉൾപ്പെടെ 51 അംഗങ്ങളുടെ പിന്തുണയോടെയാണ് അപേക്ഷ പാസായത്. ഇതിനെതിരെ പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ ശക്തമായി പ്രതിഷേധിച്ചു.
അവധി അപേക്ഷയെ പിന്തുണച്ച കോൺഗ്രസ് വിമത കൗൺസിലർ സുധീഷ് കുമാർ കോൺഗ്രസിന്റെയോ യുഡിഎഫിന്റെയോ നിലപാടല്ല സ്വീകരിച്ചതെന്നും, അദ്ദേഹം സംഘ്പരിവാർ പിന്തുണയോടെയാണ് പ്രവർത്തിക്കുന്നതെന്നും കെ.എസ്. ശബരീനാഥൻ ആരോപിച്ചു. കേരള മുനിസിപ്പാലിറ്റി ആക്ടിൽ കൗൺസിലർക്ക് അവധി അനുവദിക്കുന്നതിനോ അതിനായി വോട്ടെടുപ്പ് നടത്തുന്നതിനോ വ്യവസ്ഥയില്ലെന്നും, ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് മേയർ നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വിമർശിച്ചു.
ജയിലിലുള്ള ഒരാൾക്ക് അപേക്ഷ നൽകാനുള്ള അവകാശം ആഭ്യന്തരവകുപ്പിന്റെ സർക്കുലർ അംഗീകരിച്ചിട്ടുണ്ടെങ്കിലും, അതിന്റെ അടിസ്ഥാനത്തിൽ കൗൺസിൽ അവധി അനുവദിച്ചത് ചട്ടവിരുദ്ധമാണെന്നാണ് തന്റെ വിലയിരുത്തലെന്നും ശബരീനാഥൻ പറഞ്ഞു. ഏത് നിയമവകുപ്പ് പ്രകാരമാണ് അവധി അപേക്ഷ പാസാക്കിയതെന്ന് വ്യക്തമാക്കണമെന്നും, വിഷയത്തിൽ നഗരസഭ സെക്രട്ടറിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്നത്തെ കൗൺസിൽ യോഗത്തിൽ 51 അംഗങ്ങൾ അവധി അപേക്ഷയെ അനുകൂലിച്ചു. യുഡിഎഫ് വിമതൻ സുധീഷ് കുമാറിന്റെ പിന്തുണയും നിർണായകമായി. ഇതിന് പിന്നാലെ എൽഡിഎഫ് കൗൺസിലർമാർ ഡയസിന് മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തി.
കാപ്പാ കേസിൽ പ്രതിയായ സുഗതൻ നിലവിൽ വിയ്യൂർ ജയിലിലാണ്. കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം ആഭ്യന്തരവകുപ്പ് നേരത്തെ നിരസിച്ചിരുന്നു. അതേസമയം, കൗൺസിൽ അംഗീകരിച്ച അവധിയോടെ സുഗതന്റെ കൗൺസിലർ സ്ഥാനം തുടരും.
ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധിയായതിനാലാണ് സുഗതന്റെ അവധി അപേക്ഷയെ പിന്തുണച്ചതെന്ന് കോൺഗ്രസ് വിമത കൗൺസിലർ സുധീഷ് കുമാർ പ്രതികരിച്ചു. കാപ്പാ കേസും മറ്റ് നിയമനടപടികളും കോടതിയുടെ പരിഗണനയിൽ തുടരട്ടെയെന്നും, ഈ വിഷയത്തിന്റെ പേരിൽ കൗൺസിൽ നടപടികൾ തടസ്സപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ തെറ്റായ കാര്യങ്ങൾ ഉണ്ടായാൽ അതിനെതിരെയും പ്രതികരിക്കുമെന്നും സുധീഷ് കൂട്ടിച്ചേർത്തു.

Comments