
കാന്‍സര്‍ രോഗത്തിന് കൊടുക്കാതെ തന്റെ പ്രിയതമയെ ജീവിതത്തിലേക്ക് വീണ്ടും തിരികെ കൊണ്ടു വന്ന കഥ പറയുകയാണ് മാത്യു ജോര്‍ജ് കൊച്ചുമോന്. മൂന്ന് തവണയും മരണം ഡോക്ടര്‍മാര്‍ കുറിച്ചിട്ടും കൊച്ചുമോന്റെ ഭാര്യ നീതു ജീവിതത്തിലേക്ക് തിരികെയെത്തുകയായിരുന്നു. കാന്‍സര്‍ അതിജീവന കൂട്ടായ്മയായ കാന്‍സര്‍ ഫൈറ്റേഴ്സ് ആന്‍ഡ് സപ്പോര്‍ട്ടേഴ്സിലാണ് കൊച്ചുമോന് തങ്ങളുടെ പോരാട്ടത്തിന്റെ കഥ തുറന്നെഴുതിയത്.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;
ഞങ്ങളും പൊരുതുന്നു നിങ്ങളോടൊപ്പം. കഴിഞ്ഞ ഒന്നര വര്‍ഷമായി... ഇതിനിടയില്‍ മൂന്ന് തവണ മരണത്തിന്റെ സമയം ഡോക്ടര്‍മാര്‍ കുറിച്ചു. അവസാനം കുറിച്ചത് 17-02-2020 ല്‍ ആയിരുന്നു. അറിയിക്കാനുള്ളവരെ എല്ലാവരെയും അത്രയും വേഗം അറിയിക്കാന്‍ പറഞ്ഞപ്പോള്‍, ഞാന്‍ ഇനി ഒന്നും ചെയ്യില്ല എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍, ഇത്രയും നാള് ഞങ്ങള്‍ക്ക് വേണ്ടി എല്ലാ വിധത്തിലും പ്രയത്നിച്ച ഡോക്ടര്‍ അവളുടെ ദയനീയ അവസ്ഥക്ക് അവസാന സമയം കുറിക്കുകയാണ് എന്ന് എനിക്ക് മനസ്സിലായി. രണ്ടു ദിവസം കൂടി എനിക്ക് അവളെ കാണാന്‍ സമ്മതം ചോദിച്ചപ്പോള്‍ അതിന് പ്രതേക സൗകര്യം ഒരുക്കി തന്ന ആ വലിയ മനുഷ്യന് ഇപ്പൊള്‍ ദൈവത്തിന്റെ ദൂതന് ആണ് എന്നു തോന്നി പോകുന്നു.
മനസ്സുരുകി ഒരു പാട് പേര് ദൈവത്തോട് പ്രാര്‍ത്ഥിച്ചു. അതിന്റെ ഫലമായി ദൈവം തന്റെ ശക്തി തെളിയിച്ച് അടുത്ത ദിവസം തന്നെ അവളെ തിരിച്ചു ജീവിതത്തിലേക്ക് കൈ പിടിച്ച് ഉയര്‍ത്തി. ഒരാള്‍ക്ക് ജീവന് കൊടുക്കാന്‍ ദൈവത്തിനു അറിയാമെങ്കില്‍ മരണ സമയം കുറിക്കാനും അവനറിയാം. നമ്മള്‍ക്ക് അതിന് കഴിയുകയില്ല എന്നു തെളിയിച്ച് കൊണ്ട് ഇന്ന് 19-02-2020, പൂര്‍ണമായും ventilator support ഇല്ലാതെ റൂം ഓക്സിജന്‍ ല്‍ അവള് ചിരിച്ച് കിടക്കുമ്പോള്‍ ആ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അത് കൊണ്ടാണ് കുറേ നാള്‍ക്ക് ശേഷം FB യില്‍ ഒരു പോസ്റ്റ് ഈ പേജ് വഴി ഇടുന്നത്. നാളെ അവളെ ICU വില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റാം എന്നു പറഞ്ഞപ്പോള്‍ ഡോക്ടറുടെ മുഖത്തെ സന്തോഷവും ഞാന്‍ കണ്ടൂ.
നമ്മുക്ക് ദൈവം തന്ന പരീക്ഷണങ്ങള്‍ നാം ജെയിച്ച് കയറണം. ഇടക്കു ഞാന്‍ ചിന്തിക്കും എന്ത് കൊണ്ട് ഈ ഗതി വന്നു. അതിന് തക്ക പാപം ഞാന്‍ ചെയ്തിട്ടില്ല. എന്നെക്കാള്‍ പാപം ചെയ്തു ജീവിക്കുന്ന എത്രയോ പേരുണ്ട് അവര്‍ സുഖം ആയി ജീവിക്കുന്നു. പിന്നീട് ഒരു കാര്യം മനസ്സിലായി. നന്നാകും എന്ന് ഉറപ്പുള്ള മക്കളെ ചെറിയ തെറ്റിന് പോലും അപ്പന്മര്‍ ശാസിക്കും ശിക്ഷിക്കും
നമ്മുടെ തെറ്റുകള്‍ മനസ്സിലാക്കി തിരുത്തി ദൈവത്തിന്റെ ഇഷ്ട മക്കള്‍ ആകാന്‍ നമുക്ക് ശ്രമിക്കാം. ഈ പരീക്ഷണങ്ങള്‍ വിജയിച്ചു കയറാം.
സ്നേഹത്തോടെ കൊച്ചുമോന് കോന്നി.






