
'നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ എന്റെ ബോണസ് പോയിന്റ് ഏറ്റവും കുറവ് മാര്‍ക്ക് വാങ്ങിയ ആള്‍ക്ക് നല്കാനാകുമോ?' ഉത്തരങ്ങള്‍ എല്ലാം എഴുതിയതിന് ശേഷം ഉത്തരക്കടലാസില്‍ ഒരു വിദ്യാര്‍ത്ഥി എഴുതിയ കുറിപ്പാണിത്. ഡല്‍ഹി സ്കൂളിലെ ഒരു വിദ്യാര്‍ത്ഥിയുടെ നല്ല മനസാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. തന്റെ ബോണസ് പോയിന്റ് അത് ഉപകാരപ്പെടുന്ന മറ്റേതെങ്കിലും കുട്ടിക്ക് നല്‍കാനാണ് അവര്‍ അധ്യാപകനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പരീക്ഷയില്‍ കുട്ടിക്ക് എ പ്ലസ് മാര്‍ക്കാണ് ലഭിച്ചത്. അധികമുള്ള അഞ്ച് ബോണസ് മാര്‍ക്കാണ് മറ്റാര്‍ക്കെങ്കിലും നല്കാന് കുട്ടി ആവശ്യപ്പെടുന്നത്. വിദ്യാര്‍ത്ഥിയെ പുകഴ്ത്തിക്കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. തനിക്ക് അധികമുള്ള മാര്‍ക്ക് നല്കി മറ്റൊരാളെ സഹായിക്കാനുള്ള അവന്റെ മനസ് വളരെ വലുതാണ് എന്നാണ് എല്ലാവരും കുറിക്കുന്നത്.






