
തൃശ്ശൂര്‍ : തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നിള്ളിക്കാനുള്ള വിലക്ക് നീക്കി. ആഴ്ചയില്‍ രണ്ട് ദിവസം എഴുന്നള്ളിക്കാനാണ് തീരുമാനം. തൃശ്ശൂര്‍ പാലക്കാട് ജില്ലകളില്‍ കര്‍ശന വ്യവസ്ഥകളോടെ ആഴ്ചയില്‍ രണ്ട് ദിവസം എഴുന്നള്ളിക്കാം. നാട്ടാന നിരീക്ഷണ സമിതി യോഗത്തിലാണ് തീരുമാനം.
മുഴുവന്‍ സമയവും എലിഫന്റ് സ്ക്വഡും വിദഗ്ദ ഡോക്ടര്‍മാരും പരിശോധനയും ഉണ്ടാവണം. ആവശ്യമായ വിശ്രമവും ചികിത്സയും തുടരണമെന്നും വ്യാവസ്ഥയിലുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ആനയ്ക്ക് വിലക്ക് വന്നത്. ഗുരുവായൂരില്‍ ഗ്രഹപ്രവേശനത്തിനെത്തിച്ച ആന പടം പൊട്ടിക്കുന്ന ഒച്ച് കേട്ട് ഇടഞ്ഞ് ഓടുകയും രണ്ട് പേരെ കൊലപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് വിലക്ക് വരുന്നത്. പിന്നീട് പ്രതിഷേധങ്ങളെ തുടര്‍ന്ന് തൃശ്ശൂര്‍ പൂരത്തിന്റെ വിളംബരമായ തെക്കേഗോപുരവാതില്‍ തുറക്കുന്ന ചടങ്ങിന് ഒരു മണിക്കൂര്‍ നേരത്തേക്ക് നിബന്ധനകളോടെ എഴുന്നള്ളിച്ചിരുന്നു.






