
ലോകമെമ്പാടുമുള്ള 120,000 ജീവനക്കാര്‍ ഏതു നിമിഷവും വീട്ടില്‍ നിന്ന് ജോലിചെയ്യാന്‍ തയാറാകണമെന്ന നിര്‍ദ്ദേശവുമായി ഗൂഗിളിന്റെ സിഇഒ സുന്ദര്‍ പിച്ചൈ. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെക്കുറിച്ച് പരിഭ്രാന്തരാകരുതെന്നും അദ്ദേഹം തൊഴിലാളികളോട് അഭ്യര്‍ത്ഥിച്ചു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളും കമ്പനികളും നമ്മുടെ കമ്പനിയെ വിവരങ്ങള്‍ക്കും മറ്റു സേവനങ്ങള്‍ക്കുമായി ആശ്രയിക്കുന്നുണ്ടെന്നും പിച്ചൈ തൊഴിലാളികളെ ഓര്‍മ്മപ്പെടുത്തി.
വലുതും ചെറുതുമായ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ സഹായത്തെക്കുറിച്ച് ഞാന്‍ സംസാരിക്കുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. എന്നാല്‍, ഇത് ഏറെ വലിയൊരു പ്രതിസന്ധിയാണെന്നും പിച്ചൈ പറഞ്ഞു. ലോകമെമ്പാടുമുള്ള 120,000 ജീവനക്കാര്‍ ഏതു നിമിഷവും വീട്ടില്‍ നിന്ന് ജോലിചെയ്യാന്‍ തയാറാകണം. ഓരോ രാത്രിയിലും അവരുടെ ലാപ്ടോപ്പുകള് വീട്ടിലേക്ക് കൊണ്ടുപോകണമെന്നും ഗൂഗിള്‍ അറിയിപ്പ് നല്കി. ഇത് എല്ലാവര്‍ക്കുമുള്ള അസ്വസ്ഥമായ സമയമാണെന്ന് ഞങ്ങള്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.
അസുഖം തോന്നിയാല്‍ വീട്ടിലിരിക്കണമെന്ന് ഫിനാന്‍ഷ്യല്‍ ചീഫ് റൂത്ത് പോറാത്ത് ജീവനക്കാരോട് പറഞ്ഞിട്ടുണ്ട്. വൈറസ് നിരീക്ഷിക്കുന്നതിനായി ഗൂഗിള്‍ 24 മണിക്കൂര്‍ കമാന്‍ഡ് സെന്റര്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ കഠിനാധ്വാനം ചെയ്യാനും ജീവനക്കാരോട് അഭ്യര്‍ഥിച്ചു. ഈ ആഴ്ച ആദ്യം തന്നെ വാര്‍ഷിക ഡവലപ്പര്‍മാരുടെ കോണ്‍ഫറന്‍സ് ഗൂഗിള്‍ റദ്ദാക്കിയിരുന്നു. മെയ് പകുതിയോടെ കലിഫോര്‍ണിയയിലെ മൗണ്ടെയ്ന് വ്യൂയില്‍ 7,000 ത്തിലധികം പേര് പങ്കെടുക്കാനിരുന്ന പരിപാടിയാണ് റദ്ദാക്കിയത്.






