
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 ആശങ്ക തുടരുന്നതിനിടെ തിരുവനന്തപുരം ആര്‍സിസിയില്‍(റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍) നിയന്ത്രണം ഏര്‍പ്പെടുത്തി. ആര്‍സിസിയില്‍ എത്തുന്ന സന്ദര്‍ശകര്‍ക്കാണ് കടുത്ത നിയന്ത്രണം.
അവശരായ രോഗികള്‍ക്കൊപ്പം മാത്രമേ ഒന്നിലധികം സഹായികളെ ഒപ്പം നിര്‍ത്താവൂ. രജിസ്ട്രേഷന് കാര്‍ഡ്, പാസ് എന്നിവ ഉള്ളവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുകയുള്ളു. അതേസമയം കൊറോണ വൈറസ് രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ രോഗികള്‍ക്കൊപ്പം അനുഗമിക്കരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്. മാര്‍ച്ച് മാസം നടത്താനിരുന്ന ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പുകളും മറ്റ് പരിപാടികളും മാറ്റിവച്ചിട്ടുണ്ട്.






