
ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് താരദമ്പതികളായ ആര്യയും സയേഷയും. അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം വിദേശത്ത് വച്ചാണ് വിവാഹ വാര്‍ഷികം ആഘോഷിച്ചത്. കഴിഞ്ഞ വര്‍ഷം ഹൈദരാബാദില്‍ വച്ചായിരുന്നു ഇരുവരുടേയും വിവാഹം.
ഗജനികാന്ത് എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും പ്രണയത്തിലായത്. ഗജനികാന്ത്, കാപ്പാന്‍ തുടങ്ങിയ സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ പ്രണയം ആദ്യം പുറത്ത് വിട്ട താരങ്ങള്‍ ഫെബ്രുവരി 14ന് വിവാഹിതരാകുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. വിവാഹം നടന്നത് 2019 മാര്‍ച്ച് 11നായിരുന്നു.
ആര്യയും സയേഷയും ഒന്നിച്ചഭിനയിച്ച പുതിയ ചിത്രമായ ടെഡി റിലീസിനായി ഒരുങ്ങുകയാണ്. ശക്തി സൗന്ദര്‍രാജന്‍ സംവിധാനം ചെയ്തിരിക്കുന്ന സിനിമയുടെ ടീസര്‍ റിലീസ് ചെയ്തിരുന്നു.






