
കൊറോണ വൈറസ് പ്രതിരോധത്തില്‍ കേരളവും മന്ത്രി കെ.കെ ശൈലജ ടീച്ചറും ലോകത്തിന് മുന്നില്‍ മാതൃകയാകുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് മറ്റൊരു ചിത്രമാണ്. ഇഎംഎസിനും ഇ.കെ നായനാര്ക്കുമിടയില് നില്ക്കുന്ന ടീച്ചറുടെ ഒരു പഴയകാല ചിത്രം. എഴുത്തുകാരിയും മാധ്യമ പ്രവര്‍ത്തകയുമായ സന്ധ്യയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
നിപ്പ മുതല്‍ കൊറോണ വരെയുള്ള പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതില്‍ കെ.കെ ശൈലജ വഹിച്ച പങ്ക് ഏറെ പ്രശംസിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തില്‍ ഒരു ചിത്രം പുറത്ത് വന്നിരിക്കുന്നത്.
ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മറ്റി അംഗവും ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി അംഗവുമായിരുന്നു ശൈലജ മഹിളാ അസോസിയേഷന് ജില്ലാ സെക്രട്ടറിയായയും പ്രവര്‍ത്തിച്ചുണ്ട്. 2016ല്‍ കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് മണ്ഡലത്തില്‍ 67, 013 വോട്ട് നേടി 12, 291 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് കെകെ ശൈലജ വിജയിച്ചത്.







Comments