
തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലെ ആശുപത്രിക്കുള്ളിലൂടെ നടക്കുന്ന നായകളുടെ വിഡിയോ പങ്കുവച്ച് സ്വാമി സന്ദീപാനന്ദഗിരി. 'കണ്ണൂര്‍ പറശ്ശിനിക്കടവ് മുത്തപ്പന് കാവല്ല, യുപിയിലെ ആശുപത്രിയാണ്' എന്ന തലക്കെട്ടിലാണ് സന്ദീപാനന്ദഗിരി വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
ആശുപത്രിക്കുള്ളിലെ ആളുകള്‍ കിടക്കുന്ന ഓരോ വാര്‍ഡിലൂടെയും നായകള്‍ കയറിയിറങ്ങുന്നതാണ് വിഡിയോയില്‍ ഉള്ളത്. ആശുപത്രിക്കുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും ഫ്ളക്സുകള്‍ ചാരിവച്ചിരിക്കുന്നതും കാണാം.
' ഇത് ഗോണ്ടയിലെ ജില്ലാ ആശുപത്രിയാണ്. ഇവിടുത്തെ രണ്ടാമത്തെ നിലയില്‍ നായകള്‍ ഡോക്ടര്‍മാരായി റൗണ്ട്സ് നടത്തുകയാണ്. എല്ലാ വാര്‍ഡിലും ഇവര്‍ കയറിയിറങ്ങുന്നുണ്ട്. ഇതാണ് ഇവിടുത്തെ ശുചിത്വം. ഇത് കണ്ട് നിങ്ങള്‍ ഞെട്ടരുത്. കൊറോണ കാലത്താണ് ഇത്രയും 'വൃത്തിയുള്ള' ആശുപത്രി കാണാന്‍ കഴിയുന്നത്.






