കൊച്ചി: കോവിഡ് ബാധിതനായ ബ്രിട്ടീഷ് പൗരന് വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച സംഭവത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിടില്ലെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍. എയര്‍പോര്‍ട്ട് അടച്ചിടേണ്ട സാഹചര്യം ഇല്ല, വിദേശിയെ വിമാനത്താവളത്തിന് ഉള്ളില്‍ വച്ചാണ് തടഞ്ഞത്. വിമാനത്താവളത്തിന് ഉള്ളില്‍ വച്ചാണ് പിടിച്ചതെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ല. വിമാനത്താവളം അടിയന്തരമായി അടച്ചിടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
ബ്രിട്ടീഷ് പൗരന് നെടുമ്പാശ്ശേരി വഴി പുറത്തുക്ക് കടക്കാന്‍ ശ്രമിച്ച സംഭവത്തെ തുടര്‍ന്ന് ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. വിദേശികള്‍ ഹോട്ടലിന് പുറത്തുകടന്നതില്‍ റിസോര്‍ട്ട് ഉടമയ്ക്ക് വീഴ്ച പറ്റി. വിദേശികളെ പുറത്ത് വിടരുതെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊറോണ ബാധിതനായ ബ്രിട്ടീഷ് പൗരനും ഭാര്യയും അടക്കം 19 അംഗ സംഘമാണ് കൊച്ചിയില്‍ നിന്നും ദുബൈയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. ദുബായി എമിറേറ്റ്സ് വിമാനം വഴി ദുബായിലേക്ക് കടക്കാനാണ് ഇയാള്‍ ശ്രമിച്ചത്. വിമാനത്താവളത്തിലെ പരിശോധനകള്‍ എല്ലാം പൂര്‍ത്തിയാക്കിയാണ് ഇയാള്‍ ചെക്ക് ഇന്‍ ചെയ്ത് വിമാനത്തില്‍ കയറിയത്. ഇതിനിടെയാണ് ബ്രിട്ടീഷ് പൗരന് കൊറോണയാണെന്ന് സ്ഥിരീകരിച്ചത്.

Comments