
ന്യൂഡല്‍ഹി : ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ആസാദ് സമാജ് പാര്‍ട്ടി എന്നാണ് പാര്‍ട്ടിയുടെ പേര്. ബി എസ് പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെ ജന്മദിന ആഘോഷത്തോട് അനുബന്ധിച്ച് നോയിഡയിലാണ് പാര്‍ട്ടി പ്രഖ്യപാനം നടത്തിയത്. സിഎഎ, എന്‍ആര്‍സി എന്നീ സമരങ്ങളില്‍ പ്രധാന മുഖമായിരുന്നു ചന്ദ്രശേഖര്‍ ആസാദ്. സമരപരിപാടികളുടെ ഭാഗമായി നേരത്തെ ജയിലില്‍ അടക്കപ്പെട്ടിരുന്നു.
കാന്‍ഷി റാം മുന്നോട്ട് വെച്ച് ദൗത്യം പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ ആളുകളെ ക്ഷണിക്കുന്നതിനായി വരും ദിവസങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കും. കൊറോണ കാരണം പോലീസ് ഉത്തര്‍പ്രദേശില്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ വലിയ വിമര്‍ശനം ഉയര്‍ന്നതോടെ പരിപാടി നടത്താന്‍ അനുമതി നല്‍കുകയായിരുന്നു.
ആസാദ് ബഹുജന്‍ പാര്‍ട്ടി, ബഹുജന്‍ അവാമി പാര്‍ട്ടി, ആസാദ് സമാജ് പാര്‍ട്ടി എന്നീ പേരുകളുമായി പാര്‍ട്ടിയുടെ ഔദ്യേഗിക പേരില്‍ തിരഞ്ഞെടുത്തത്. ഭീം ആര്‍മി സ്റ്റുഡന്‍സ് ഫെഡറേഷന് എന്ന പേരില്‍ വിദ്യാര്‍ത്ഥി സംഘടനയ്ക്ക് ഭീം ആര്‍മി നേരത്തെ രൂപം നല്‍കിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടി രൂപികരണത്തിന് ശേഷം സാമൂഹ്യ സാമ്പത്തിക സംഘടനയായി ഭീം ആര്‍മി മാറുമെന്നും സംഘാടകര്‍ നേരത്തെ അറിയിച്ചിരുന്നു. ദളിത്, മുസ്ലീം, പിന്നാക്ക വിഭാഗക്കാരോട് പാര്‍ട്ടിയുമായി സഹകരിക്കാന്‍ ഭീം ആര്‍മി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.






