
ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനം തടയാന്‍ കേരളത്തിലെ ജയിലുകളില്‍ ഏര്‍പ്പെടുത്തിയ നടപടികളെ പ്രശംസിച്ച് സുപ്രീംകോടതി. കേരളത്തിലെ ജയിലുകളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കിയത് മാതൃകാപരമെന്ന് സുപ്രീം കോടതി പറഞ്ഞു.
കേരളത്തിലെ ജയിലുകളില്‍ ഐസൊലേഷന്‍ സെല്ലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കോവിഡ് 19ന്റെ ലക്ഷണങ്ങളായ ജലദോഷവും പനിയും ഉള്ളവരെ ഇവിടേക്ക് മാറ്റി പാര്‍പ്പിക്കുന്നുണ്ട്. പുതുതായി ജയിലിലെത്തുന്നവരെ ആറുദിവസം നിരീക്ഷണത്തില്‍ പാര്‍പ്പിച്ച ശേഷമാണ് സെല്ലുകളിലേക്ക് മാറ്റുന്നത്.
സമാനമായ രീതിയില്‍ തിഹാര്‍ ജയിലിലും ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മിച്ചിട്ടുണ്ട്. 17,599 ജയില്‍ പുള്ളികളേയും കോവിഡ് 19 പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ആര്‍ക്കും ലക്ഷണങ്ങളൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. തിഹാര്‍ ജയിലില്‍ പുതുതായ് എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാനും മറ്റും വാര്‍ഡില്‍ പാര്‍പ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിലെ ജയിലുകളും, തിഹാറിലും ഒഴിരെ മറ്റൊരിടത്തും ഈ സംവിധാനങ്ങള്‍ ഉള്ളതായി അറിയില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.






