ഓസ്ലോ : ഈ വര്‍ഷം നടത്തേണ്ടിയിരുന്ന യൂറോ കപ്പ് ഒരു വര്‍ഷത്തേക്ക് മാറ്റിവെച്ചതായി നോര്‍വെ ഫുട്ബോള്‍ അസോസിയേഷന്. യൂറോകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ശേഷമാണ് നോര്‍വെ ഫുട്ബോള്‍ അസോസിയേഷന് പ്രതിനിധി ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം ജൂണ്‍ 12 മുതല്‍ ജൂലൈ 12 വരെ 12 യൂറോപ്പിയന്‍ രാജ്യങ്ങളില്‍ നടത്താനായിരുന്നു ഇത്തവണ തീരുമാനം. യൂറോകപ്പിന്റെ 60 ാം വര്‍ഷികത്തോടനുബന്ധിച്ചാണ് ഇക്കുറി 12 രാജ്യങ്ങളില്‍ ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിക്കുന്നത്. യൂവേഫയുമായുള്ള യോഗത്തിന് ശേഷം ട്വിറ്ററിലൂടെയാണ് നോര്‍വെ തീരുമാനം പരസ്യമാക്കിയത്.
അടുത്ത വര്‍ഷം ജൂണ്‍ 11 മുതല്‍ ജൂലൈ 11 വരെയാണ് ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അന്തിമ തീരുമാനം യൂവേഫ പുറത്ത് വിടും. യൂറോകപ്പ് നീട്ടിവെച്ചതോടെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നീട്ടിവെച്ചിരിക്കുന്ന ഫുട്ബോള്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ലഭിക്കും. യുവേഫ സംഘടിപ്പിക്കുന്ന നേഷന്‍ ലീഗും യൂറോപ്യന്‍ അണ്ടര്‍ 21 ച്യംപന്ഷിപ്പും അടുത്ത വര്‍ഷമാണ് നടക്കുന്നത്.

Comments