
ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയില്‍ ഇതുവരെ നടപ്പാക്കിയത് 720 വധശിക്ഷകള്‍. ഇതില്‍ പകുതിയിലേറെയും ഉത്തര്‍പ്രദേശിലായിരുന്നു. 90 വധശിക്ഷ നടപ്പാക്കിയ ഹരിയാനയാണു രണ്ടാം സ്ഥാനത്ത്. 73 വധശിക്ഷകളുമായി മധ്യപ്രദേശ് മൂന്നാം സ്ഥാനത്തുണ്ട്. സ്വതന്ത്ര ഇന്ത്യയില്‍ നടപ്പാക്കിയ ആദ്യത്തെ വധശിക്ഷ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകരുടേതാണ്. നാഥുറാം ഗോഡ്സെ, നാരായണ്‍ ആപ്തെ എന്നിവരെ 1949 നവംബര്‍ 15-നാണ് ഹരിയാനയിലെ അംബാല സെന്‍ട്രല്‍ ജയിലില്‍ കഴുമരത്തിലേറ്റിയത്.
മനുഷ്യാവകാശ സംഘടനകളുടെ ഇടപെടലുകള്‍ മൂലം വധശിക്ഷയ്ക്കെതിരേ ആഗോള തലത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ വധശിക്ഷ അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്നു കണക്കാക്കുന്ന കുറ്റകൃത്യങ്ങള്‍ക്കു മാത്രമായി. വധശിക്ഷ വിധിച്ചാലും മിക്കവാറുമെല്ലാം ജീവപര്യന്തം തടവുശിക്ഷയായി ഇളവു ചെയ്യപ്പെട്ടു. 2001-നു ശേഷം നാലു വധശിക്ഷകള്‍ മാത്രമേ നടപ്പാക്കപ്പെട്ടിട്ടുള്ളൂ. ധനഞ്ജയ് ചാറ്റര്‍ജി (2004), അജ്മല്‍ കസബ് (2012), അഫ്സല് ഗുരു (2013), യാക്കൂബ് മേമന് (2015) എന്നിവരുടേത്.
പുലര്‍ച്ചെ മൂന്നിനു സുപ്രീം കോടതി അത്യപൂര്‍വ സിറ്റിങ് നടത്തി അവസാനവാദവും കേട്ടതിനു ശേഷമാണ് ഏതാനും മണിക്കൂറുകള്‍ക്കകം യാക്കൂബ് മേമന്റെ ശിക്ഷ നടപ്പാക്കിയത്. കരളം രൂപം കൊണ്ടതിനു ശേഷം ഇതുവരെ 40 വധശിക്ഷകളാണ് സംസ്ഥാനത്ത് നടപ്പാക്കിയത്. ഇതില്‍ ഏറെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. 1991-ല്‍ സീരിയല്‍ കില്ലറായ റിപ്പര്‍ ചന്ദ്രനെ തൂക്കിലേറ്റിയതാണ് ഏറ്റവും ഒടുവിലത്തേത്. ഇന്ത്യയില്‍ ഇതുവരെ നടപ്പാക്കിയ വധശിക്ഷയില്‍ ഏറെ കുപ്രസിദ്ധമായ കേസുകള്‍ ഇവയാണ്.
1. ഗാന്ധിവധക്കേസ്
രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ ബിര്‍ളാ ഹൗസില്‍വച്ചു വെടിവച്ചു കൊന്ന കേസില്‍ പിടിയിലായ തീവ്രഹിന്ദു പക്ഷക്കാരായ നാഥുറാം ഗോഡ്സെ, നരെയ്ന് ഡി. ആപ്തെ എന്നിവരെയാണു സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദ്യമായി തൂക്കിലേറ്റിയത്. ഇവര്‍ക്കൊപ്പം ഹിന്ദുമഹാസഭ നേതാവ് വി.ഡി. സവര്‍ക്കര്‍ ഉള്‍പ്പടെ പലരും അറസ്റ്റിലായെങ്കിലും തെളിവുകളുടെ അഭാവത്തില്‍ വിട്ടയയ്ക്കപ്പെട്ടു.1948-മേയ് 27-നാണു വിചാരണ ആരംഭിച്ചത്. ഇതില്‍ ഗോഡ്സെയെയും ആപ്തെയെയും വിചാരണക്കോടതി വധശിക്ഷയ്ക്കു വിധിച്ചു. അപ്പീല്‍ പഞ്ചാബ് െഹെക്കോടതി തള്ളി. 1949 നവംബര്‍ 15-ന് അംബാല സെന്‍ട്രല്‍ ജയിലില്‍ ഇരുവരെയും തൂക്കിലേറ്റി.
2. അരുണ്‍ െവെദ്യ കൊലക്കേസ്
പഞ്ചാബിലെ തീവ്രവാദം അടിച്ചമര്‍ത്തിയ ഓപ്പറേഷന് ബ്ലൂസ്റ്റാറിന് നേതൃത്വം നല്കിയ അന്നത്തെ ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ അരുണ്‍ െവെദ്യയെ കൊലപ്പെടുത്തിയ ഖാലിസ്ഥാന്‍ തീവ്രവാദി ഹര്‍ജിന്ദര്‍ സിങ് ജിന്ഡയുടെ വധശിക്ഷയാണ് ശ്രദ്ധ നേടിയ മറ്റൊരു ശിക്ഷാ വിധി. മൂന്നു മുന്‍നിര ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതിലും ഇന്ത്യ കണ്ട ഏറ്റവും വലിയ ബാങ്ക് കൊള്ളയിലും പ്രതിയായിരുന്നു ജിന്‍ഡ. ലുധിയാനയിലെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 5.7 കോടി രൂപയാണ് അന്നു ജിന്‍ഡ തട്ടിയെടുത്തത്. രണ്ടു വര്‍ഷത്തിനു ശേഷം 1986 സെപ്റ്റംബര്‍ 17-ന് ഒരു ട്രക്ക് അപകടത്തെത്തുടര്‍ന്ന് പുനെയില്‍ അറസ്റ്റിലായ ജിന്ഡയെ 1989 ഒക്ടോബര്‍ 21-ന് ഉച്ചയ്ക്കു 2:05നു തൂക്കിലേറ്റി.
3. ഇന്ദിര ഗാന്ധി വധക്കേസ്
1984-ല്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ വെടിവച്ചു കൊന്ന കേസിലെ പ്രതികളിലൊരാളായ സത്വന്ത് സിങ്ങിനെ ഗൂഢാലോചന നടത്തിയതിനു പിടിയിലായ് കെഹാര്‍ സിങ്ങിനൊപ്പം 1989 ജനുവരി ആറിന് തൂക്കിലേറ്റി. ഇന്ദിര ഗാന്ധിയുടെ അംഗരക്ഷകരായ ബിയാന്ത് സിങ്ങും സത്വന്തുമാണ് അവര്‍ക്കു നേരെ നിറയൊഴിച്ചത്. ചോദ്യംചെയ്യുന്ന വേളയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ബിയാന്ത് സിങ് പോലീസിന്റെ വെടിയേറ്റു മരിക്കുകയായിരുന്നു.
4.) അജ്മല്‍ കസബ്
മുംെബെ ഭീകരാക്രമണക്കേസില്‍ പിടിയിലായ ഏക പാക് ഭീകരനായ അജ്മല്‍ കസബിനെ 2012 നവംബര്‍ 21 ന് രാവിലെ 7:30 ന് തൂക്കിലേറ്റി. 2008-ല്‍ മഹാരാഷ്ട്രയിലെ മുംെബെ റെയില്‍വേ സ്റ്റേഷനിലും താജ് ഹോട്ടലിലുമായിരുന്നു പാക് ഭീകരരുടെ നരനായാട്ട്. മുംെബെയിലെ ഛത്രപതി ശിവജി ടെര്മിനസില് മാത്രം 39 പേരെയാണ് കസബ് കൊന്നൊടുക്കിയത്. പാകിസ്താനിലെ ഫരീദ്കോട്ട് സ്വദേശി. 2010 മേയ് ആറിന് വിചാരണക്കോടതി വധശിക്ഷ വിധിച്ചു. 2011 ഫെബ്രുവരി 21 ന് െഹെക്കോടതിയും 2012 ഓഗസ്റ്റ് 29 ന് സുപ്രീം കോടതിയും വധശിക്ഷ ശരിവച്ചു.
5.) അഫ്സല് ഗുരു
2001 ഡിസംബര്‍ 13 ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതിയായ കശ്മീര്‍ സ്വദേശി അഫ്സല് ഗുരു 15 നാണ് അറസ്റ്റിലായത്. പോട്ട കോടതി 2002 ഡിസംബര്‍ 12-ന് വധശിക്ഷ വിധിച്ചു. െഹെക്കോടതിയും സുപ്രീം കോടതിയും വിധി ശരിവച്ചു. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതോടെ 2013 ഫെബ്രുവരി 9 ന് അഫ്സല് ഗുരുവിനെ തൂക്കിലേറ്റി. മൃതദേഹം ഡല്‍ഹി തിഹാര്‍ ജയിലില്‍ അടക്കം ചെയ്തു.
6.) യാക്കൂബ് മേമന്
രാജ്യത്ത് ഏറ്റവും അവസാനം നടപ്പാക്കിയ വധശിക്ഷ യാക്കൂബ് മേമന്റേതാണ്. 1993-ലെ മുംെബെ സ്ഫോടനക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ യാക്കൂബ് മേമനെ രണ്ടു പതിറ്റാണ്ടിനു ശേഷം 2015 ജൂെലെ 30-നാണ് തൂക്കിലേറ്റിയത്. വധശിക്ഷ റദ്ദാക്കാന്‍ അവസാനനിമിഷവും യാക്കുബ് മേമന് ശ്രമിച്ചതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ജുഡീഷ്യല്‍ ചരിത്രത്തിലാദ്യമായി അര്‍ധരാത്രി സുപ്രീം കോടതി ചേര്‍ന്നത് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു.






