
ന്യുഡല്‍ഹി/മുംബൈ: രാജ്യത്തെ പ്രമുഖ എയര്‍ലൈന്‍സ് കമ്പനികളായ ഇന്‍ഡിഗോ, വിസ്താര എന്നിവ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കൊറോണ വൈറസ് ബാധിതരുടെ എണ്ണം രാജ്യത്ത് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി.
കൊവിഡിനെ തുടര്‍ന്ന് പല രാജ്യങ്ങളും വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയും ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ ഏഷ്യയിലെ ഏറ്റവും വലിയ ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോയുടെ സര്‍വീസില്‍ 30% കുറവ് വന്നിരുന്നു. വിസ്താരയം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയാണ്.
മഹാമാരി വ്യാപിക്കുന്നത് തടയാന്‍ സര്‍വീസുകള്‍ റദ്ദാക്കുമെന്ന് യുണൈറ്റഡ് എയര്‍ലൈന്‍സ് ഹോള്‍ഡിംഗ്സും ബ്രിട്ടീഷ് എയര്‍വേഴ്സും വ്യക്തമാക്കിയിരുന്നു. ഇന്ത്യ ഇതുവരെ വിമാനങ്ങള്‍ വെട്ടിക്കുറച്ചിരുന്നില്ല. എന്നാല്‍ കൊവിഡ് ബാധിതരുടെ എണ്ണം ജനസംഖ്യയില്‍ ലോകത്തെ രണ്ടാമത്തെ വലിയ രാജ്യമായ ഇന്ത്യയിലും ഉയരുന്ന പശ്ചാത്തലത്തിലാണ് നടപടി.
സര്‍ക്കാരുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ലോകത്തെ പ്രമുഖ എയര്‍ലൈന്‍സ് കമ്പനികളെല്ലാം മേയ് അവസാനത്തോടെ പാപ്പരാകുമെന്ന് സിഡ്നി ആസ്ഥാനമായ സിഎപിഎ സെന്റ് ഫോര്‍ ഏവിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആഗോള എയര്‍ലൈന്‍ വ്യവസായത്ത് 200 ബില്യണ്‍ ഡോളറിന്റെ സര്‍ക്കാര്‍ സഹായം ആവശ്യമാണെന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് വ്യക്തമാക്കിയിരുന്നു.
ഇന്ത്യയില്‍ വിമാന യാത്രക്കാരുടെ എണ്ണം വൈകാശത 50% വരെ കുറയുമെന്ന് സൂചനയുണ്ട്. ഇതോടെ ആദ്യഘട്ടത്തില്‍ 150 എയര്‍ലൈന്‍സുകള്‍ സര്‍വീസ് റദ്ദാക്കും എണ്ണ വില കുറഞ്ഞുവെങ്കിലും രാജ്യത്തെ എയര്‍ലൈന്‍സുകളുടെ നഷ്ടം ഈ ത്രൈമാസത്തില്‍ 500 മില്യണ്‍ ഡോളര്‍ മുതല്‍ 600 മില്യണ്‍ ഡോളര്‍ വരെയാണ്.
അതേസമയം, മുംബൈയില്‍ ഡബ്ബവാലകള് നടത്തി വന്നിരുന്ന ടിഫിന്‍ ടെലിവറി മാര്‍ച്ച് 31 വരെ നിര്‍ത്തിവച്ചു. നാളെ മുതല്‍ നിയന്ത്രണം നിലവില്‍ വരും.
Maharashtra: Mumbai's 'Dabbawalas' to suspend their services from 20th March till 31st March, in wake of #CoronavirusPandemic; Visuals from today morning. pic.twitter.com/EoJN5Ek3Fc
— ANI (@ANI) March 19, 2020






