
നവാഗതനായ ശരത് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന വെയിലിന്റെ ചിത്രീകരണം നാളെ ഇരിങ്ങാലക്കുടയില്‍ പൂര്‍ത്തിയാകും. ചിത്രത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായാണ് ഷെയ്ന് നിഗം അഭിനയിക്കുന്നത്, സിദ്ധാര്‍ത്ഥ് എന്നാണ് കഥാപാത്ത്രതിന്റെ പേര്. പ്ലസ് ടു വിദ്യാര്‍ത്ഥിയായി ഷെയ്ന് നിഗം എത്തുന്നത് ഇതാദ്യമായാണ്. ഇരുപത് വയസിലും പ്ലസ് ടൂവിന് പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് സിദ്ദാര്‍ത്ഥ്. പഠനശേഷമുള്ള ജീവിതവും ചിത്രത്തില്‍ പ്രതിപാതിക്കുന്നുണ്ട്.
പുതുമുഖം സോനയാണ് നായിക. ശ്രുതി എന്ന കഥാപാത്ത്രതെയാണ് സോന അവതരിപ്പിക്കുന്നത്. ഗുഡ് വില്‍ എന്റടെയ്ന്മെന്സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് വെയില് നിര്‍മ്മിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ജെയിംസ് ഏലിയാസ്, ശ്രീരേഖ, മെറിന് ജോസ്, സുധി കോപ്പ എന്നിവരാണ് മറ്റ് താരങ്ങള്‍.






