
ചെന്നൈ / ജാര്‍ഖണ്ഡ് : രാജ്യവ്യാപകമായി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ തമിഴ്നാട്ടിലും ജാര്‍ഖണ്ഡിലും നാളെ പുലര്‍ച്ചെ അഞ്ച് മണിവരെയാക്കി. എന്നാല്‍ അവശ്യസേവനങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. തമിഴ്നാട്, ജാര്‍ഖണ്ഡ് സര്‍ക്കാരുകള്‍ ഇത് സംബന്ധിച്ച് ഉത്തരവിറക്കി.
ഇന്ന് രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെയാണ് പ്രധാമന്ത്രി കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തിരുന്നത്. ഇതിനിടെ കൊറോണ വൈറസ് വ്യാപികമാകുന്ന പശ്ചാത്തലത്തില്‍ പല സംസ്ഥാനങ്ങള്‍ പൂര്‍ണ്ണമായും അടച്ചിടല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയില്‍ 144 പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി വി നാരായണസ്വാമി അറിയിച്ചു.
ജമ്മു കശ്മീരില്‍ മാര്‍ച്ച് 24 ന് അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 23,24 തീയതികളില്‍ നേരട്ടെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡീഷയില്‍ അഞ്ച് ജില്ലകളിലു, എട്ട് നഗരങ്ങളും മാര്‍ച്ച് 29 വരെ അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഖുര്‍ധ, കട്ടക്, ഗഞ്ജം, കേന്ദ്രപ്പ, അംഗുല്‍ എന്നീ ജില്ലകളാണ് ഇന്നത്തെ ജനതാ കര്‍ഫ്യൂ അവസാനിക്കുന്നതോടെ അടച്ചിടുക. പഞ്ചാബില്‍ മാര്‍ച്ച് 31 വവെ പൂര്‍ണമായും അടച്ചിടും.






