
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം നിര്‍ത്തിവച്ചു. ഏപ്രില്‍ ഏഴു വരെ നിര്‍ത്തിവയ്ക്കാനാണ് ഉത്തരവ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോടതികള്‍ക്ക് നടപടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതിന്റെ ഭാഗമായിട്ടാണ് നടപടി.
ഈ സാഹചര്യത്തില്‍ ഏപ്രില്‍ ഏഴു വരെ നിശ്ചയിച്ചിരുന്ന സാക്ഷികളുടെ വിസ്താരം മാറ്റി വെയ്ക്കാനാണ് വിചാരണ കോടതി ഉത്തരവായത്. അതേസമയം കേസിന്റെ വിചാരണ നടപടികളുടെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചു. അടച്ചിട്ട മുറിയില്‍ നടക്കുന്ന വിചാരണയുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് എറണാകുളം സിബിഐ പ്രത്യേക കോടതിയാണ് ഉത്തരവിട്ടത്.






