
കൊറോണ ഭീതി ലോകം മുഴുവന്‍ വിതയ്ക്കുകയാണ്. ഇതിനിടെ ദിവസവേതനത്തിന് ജോലിക്ക് എത്തുന്നവരെ കരുതണം എന്ന് മമ്മൂട്ടി പറഞ്ഞത് ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ഇതിന് പിന്നാലെ തനിക്ക് ഉണ്ടായ ഒരു അനുഭവം വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന് ആരുണ് ഗോപി. 'ഫ്ലാറ്റില്‍ വേസ്റ്റ് എടുക്കാന്‍ വന്ന ചേച്ചിയെ കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു കൊറോണ കാലമാണ് സൂക്ഷിക്കണേ. ഉടന്‍ മറുപടി വന്നു 'പണി നിര്‍ത്തി സൂക്ഷിച്ചു വീട്ടിലിരിക്കണമെന്നുണ്ട് അപ്പോള്‍ നിങ്ങളൊക്കെ ഈ വേസ്റ്റ് എന്തോ ചെയ്യും..'നമ്മുക്കായി ചിന്തിക്കുന്ന ആയിരങ്ങള്‍ പുറത്തുള്ളത് കൊണ്ട് മാത്രമാണ് നമ്മള് സുരക്ഷിതരായി അകത്തിരിക്കുന്നത്..' അരുണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പ് വായിക്കാം;
ഇന്ന് ഫ്ലാറ്റില്‍ വേസ്റ്റ് എടുക്കാന്‍ വന്ന ചേച്ചിയെ കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു കൊറോണ കാലമാണ് സൂക്ഷിക്കണേ..!! അവരെന്നെ നോക്കി അര്‍ത്ഥഭംഗമായി ഒന്ന് ചിരിച്ചു ആ ചിരിയുടെ പിന്നാമ്പുറത്തു പറയാന്‍ പലതുമുണ്ടെന്നു അപ്പോള്‍ തന്നെ പിടികിട്ടി, അതുകൊണ്ടു തന്നെ ചോദിച്ചു... എന്തെ പറഞ്ഞത് ഇഷ്ട്ടായില്ലേ..?? ഉടന്‍ മറുപടി വന്നു "അയ്യോ അതുകൊണ്ടല്ല പണി നിര്‍ത്തി സൂക്ഷിച്ചു വീട്ടിലിരിക്കണമെന്നുണ്ട് അപ്പോള്‍ നിങ്ങളൊക്കെ ഈ വേസ്റ്റ് എന്തോ ചെയ്യും..!!
അത് ആലോചിക്കുമ്പോള്‍ വീട്ടിലിരിപ്പ് ഉറയ്ക്കില്ല..! പെട്ടെന്ന് എടുത്തിട്ട് പോകാന്നു വെച്ചാല്‍.. എല്ലാരും വീട്ടിലായതു കൊണ്ട് സാധാരണയുടെ മൂന്നു ഇരട്ടിയ വേസ്റ്റ്...!!" പിന്നെ ഒന്നും പറയാതെ ഒരു ദേവതയെ പോലെ അവര്‍ ലിഫ്റ്റിലേക്കു കയറി..! ഇതില്‍ക്കൂടുതല്‍ എന്ത് പറയാന്‍!! നമ്മുക്കായി ചിന്തിക്കുന്ന ആയിരങ്ങള്‍ പുറത്തുള്ളത് കൊണ്ട് മാത്രമാണ് നമ്മള് സുരക്ഷിതരായി അകത്തിരിക്കുന്നതു..! വേസ്റ്റ് പാടില്ല എന്നല്ല വേസ്റ്റില്‍ പോലും ചിലര്‍ നമ്മളോട് കാണിക്കുന്ന കരുതലുണ്ട്..! അവരേയും ഓര്‍ക്കുക






