
കോവിഡ് 19 ബോധവല്‍ക്കരണത്തിന്റെ ഭാ ഗമായി സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ഒരുക്കിയ മൂന്നാമത്തെ ഹ്രസ്വചിത്രം പുറത്തിറങ്ങി. അന്ന രാജനാണ് സൂപ്പര്‍വുമണ്‍ എന്ന് പേരിട്ടിരിക്കുന്ന മൂന്നാമത്തെ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.
ഫെഫ്കയുടെ പുതിയ യൂട്യൂബ് ചാനലിലൂടെ ഒന്‍പത് ബോധവല്‍ക്കരണ ചിത്രങ്ങളാണ് പുറത്ത് വിടുന്നത്. മുത്തുമണി വേഷമിട്ട സൂപ്പര്‍ വുമണ്‍ വനജ എന്ന ചിത്രവും ജോണി ആന്റണി വേഷമിട്ട സൂപ്പര്മാന് സദാനന്ദന് എന്നീ ചിത്രങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.
എല്ലാവരും സുരക്ഷിതരായാലേ നമ്മളും സുരക്ഷിതരാകൂ എന്ന സന്ദേശമാണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്, ടൊവിനോ തോമസ്, വിഷ്ണു ഉണ്ണികൃഷ്ണന്, രജീഷ വിജയന്, കുഞ്ചന്‍, സോഹന്‍ സീനുലാല്‍, സിദ്ധാര്‍ത്ഥ ശിവ തുടങ്ങിയവരും ചിത്രങ്ങളില്‍ പങ്കാളികളാകുന്നു.






