
പോര്‍ട്ട് ബ്ലെയര്‍: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് പ്രദേശത്ത് ആദ്യ കോവിഡ് 19 സ്ഥിരീകരിച്ചു. മാര്‍ച്ച് 24 ന് കൊല്‍ക്കത്തയില്‍ നിന്നും തിരിച്ചെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ബാധ സ്ഥിരീകരിച്ച ആള് ജി.ബി പാന്ത് ആശുപത്രിയില്‍ ഐസോലേഷനിലാണ്.
മാര്‍ച്ച് 12 നാണ് ഇയാള്‍ അമേരിക്കയില്‍ നിന്നും കൊല്‍ക്കത്തയില്‍ തിരിച്ചെത്തയത്. തുടര്‍ന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയത് പ്രകാരം മാര്‍ച്ച് 24 ന് ദ്വീപിലേക്ക് യാത്ര ചെയ്തു. ദ്വീപിലെത്തിയ ഉടനെ ഇയാളെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിരുന്നു. ഇയാള്‍ അമേരിക്കയില്‍ നിന്നാണ് തിരിച്ചെത്തിയത് എന്ന വിവരം അധികൃതരെ അറിയിച്ചിരുന്നില്ല.
ദ്വീപ് നിവാസിക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായിആന്ഡമാന് നിക്കോബാര്‍ ചീഫ് സെക്രട്ടറി ചേതന്‍ സംഗി ട്വീറ്റ് ചെയ്തു. പരിഭ്രാന്തരാകേണ്ടന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. മാര്‍ച്ച് 22 മുതല്‍ പുറത്തു നിന്നും എത്തുന്നവര്‍ക്കുള്ള പ്രവേശനം പൂര്‍ണമായും ദ്വീപില്‍ നിരോധിച്ചിരുന്നു. മുന്‍കൂര്‍ അനുവാദം ലഭിച്ചവര്‍ക്ക് മാത്രമായിരുന്നു ദ്വീപില്‍ പ്രവേശനം. ബിച്ചിലേക്കുള്ള സന്ദര്‍ശനം, കായികവിനോദങ്ങള്‍, ഗതാഗതം തുടങ്ങിയവ ഏപ്രില്‍ 14 വരെ നിര്‍ത്തലാക്കിയിരിക്കുകയാണ്.






