
ലോകം മുഴുവന്‍ കൊറോണ എന്ന ഈ വൈറസ് പടര്‍ന്ന് പിടിക്കുകയാണ്. എന്നാല്‍ ഇത് എങ്ങനെ മനുഷ്യ ശരീരത്തില്‍ എത്തി എന്നതിനെ കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. എന്നാല്‍ വവ്വാലില്‍ നിന്നാണ് ഇത് വന്നതെന്ന അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്. ചൈനക്കാര്‍ വവ്വാലിനെ ഭക്ഷണം ആക്കിയതിനാല്‍ ഈ രോഗം പകരുകയായിരുന്നു എന്നാണ് പറയുന്നത്. ഇപ്പോള്‍ ചൈനീസ് വംശത്തെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് നടന് ഇമ്രാന് ഹഷ്മി.
അയിരക്കണക്കിന് മൈലുകള്‍ അകലെ കിടക്കുന്നവര്‍ വവ്വാലിനെപോലുള്ള വിചിത്രമായവയെ ഭക്ഷണമാക്കുന്നതാണ് ഇപ്പോഴത്തെ ഈ അവസ്ഥയ്ക്ക് കാരണം എന്നാണ് ഇമ്രാന് ഹാഷ്മി ട്വീറ്റ് ചെയ്തിരിക്കുന്നത്. ചൈനയിലെ വുഹാന്‍ നഗരത്തിലെ വൈറ്റ് മാര്‍ക്കറ്റില്‍ നിന്നാണ് ആദ്യമായി രോഗം പകരുന്നതെന്ന് എന്നാണ് പറയുന്നത്. തുടര്‍ന്ന് ലോകം മുഴുവന്‍ പടര്‍ന്ന് പിടിക്കുകയായിരുന്നു.
ചൈനയ്ക്കെതിരെ നിരവധിപേരാണ് രൂക്ഷവിമര്‍ശനവുമായി കമന്‍്റ് ചെയ്തിരിക്കുന്നത്.ലോകത്ത് അഞ്ച് ലക്ഷം പേര്‍ക്കാണ് രോഗം പടര്‍ന്നിരിക്കുന്നത്. രോഗ വ്യാപനം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ 21 ദിവസത്തെ ലോക്കഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.






