
ന്യൂഡല്‍ഹി: രാജ്യത്ത് ഗുരുതരമായ ശ്വാസകോശരോഗം ബാധിച്ചവരില്‍ 10 ശതമാനം ആളുകളില്‍ കൊറോണ സ്ഥിരീകരിച്ചു. ചെന്നൈ, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 110 ആളുകളെയാണ് പഠനത്തിന് വിധേയരാക്കിയത്. ഇവരില്‍ 11 പേരില്‍ രോഗബാധ സ്ഥിരീകരിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ആണ് പഠനം നടത്തിയത്.
രാജ്യത്ത് ഇതുവരെ സമൂഹവ്യപാനം ഉണ്ടായിട്ടില്ല. എന്നാല്‍, പരിശോധനയ്ക്ക് വിധേയരായവരില്‍ ആരും രോഗബാധയുള്ളവരുമായി അടുത്തിടപഴകുകയോ വിദേശയാത്ര ചെയ്യുകയോ ചെയ്തവരല്ല. സമൂഹവ്യാപനം മൂലമാണ് ഇവര്‍ക്ക് രോഗബാധ ഉണ്ടായതെന്ന് പറയാനുമാവില്ല.
രോഗപരിശോധന കൂടുതല്‍ ശക്തമാക്കേണ്ടതുണ്ടെന്നും ഐസിഎംആര്‍ ശാസ്ത്രജ്ഞനായ ആര്. ഗംഗാഖേദ്കള് പറഞ്ഞു. രോഗപരിശോധനയ്ക്കുള്ള സംവിധാനവും കൂടുതല്‍ വിപുലപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 150 പരിശോധനാകേന്ദ്രങ്ങളാണുള്ളത്. ഇത് ഇനിയും കൂട്ടേണ്ടതുണ്ട്.
സമൂവ്യാപനം നടക്കില്ലെന്ന് ഉറപ്പുവരുത്താന്‍ ജനങ്ങള്‍ സാമൂഹ്യഅകലം പാലിക്കേണ്ടത് അത്യവശ്യമാണെന്നും സ്വയം പരിശോധനാകിറ്റുകള്‍ വ്യക്തമായ ധാരണയില്ലാതെ ഉപയോഗിക്കുന്നത് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കിയേക്കാമെന്നും ഗംഗാഖേദ്കര്‍ പറഞ്ഞു. ഇതിന് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയശേഷം മാത്രം ആളുകളില്‍ എത്തിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം വിലയിരുത്തി.






