മലയാളത്തിന്റെ എക്കാലത്തെയും ക്ലാസ്സിക് ചിത്രങ്ങൾക്കിടയിലാണ് ‘മണിച്ചിത്രത്താഴി’ന്റെ സ്ഥാനം. ഒരു സിനിമ എന്നതിനപ്പുറത്തേക്ക് ‘മണിച്ചിത്രത്താഴ്’ മലയാളികൾക്ക് അവരുടെ ഗൃഹാതുരത്വത്തിന്റെ ഭാഗമായ ഒരു ദൃശ്യാനുഭവം കൂടിയാണ്. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞു പോലെയാണ് ‘മണിച്ചിത്രത്താഴ്’ എന്ന ചലച്ചിത്രം. വായനകളും പുനർവായനകളുമൊക്കെയായി മണിച്ചിത്രത്താഴ് ഇപ്പോഴും ചലച്ചിത്രാസ്വാദകരുടെ സിനിമാവർത്തമാനങ്ങളിൽ നിറയുകയാണ്.
മണിചിത്രത്താഴ് ലൊക്കേഷനിൽ നിന്നുള്ള ഒരു അപൂർവ്വ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ചിത്രത്തിൽ നാഗവല്ലി, ഡോ. സണ്ണി എന്നീ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ ശോഭനയും മോഹൻലാലും ഷൂട്ടിംഗിന്റെ ഇടവേളയിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് ഇത്.

മുൻപ് സംവിധായകനും നടനുമായ ലാലും ചിത്രത്തിലെ ഒരു ലൊക്കേഷൻ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഫാസിലിനൊപ്പം തന്നെ സംവിധായകരായ സിബി മലയിൽ, സിദ്ദിഖ് ലാൽ, പ്രിയദർശൻ എന്നിവരും സിനിമയുടെ ചിത്രീകരണത്തിൽ ഭാഗമായിരുന്നു.

Comments