ഇതര സംസ്ഥാന തൊഴിലാളികള്‍ നാടിന് ആപത്താണെന്നും ഉടന്‍ പറഞ്ഞ് വിടണമെന്നും ഉള്ള വിവാദ പ്രസ്താവനയില്‍ മാപ്പു പറഞ്ഞ് സംവിധായകന് രാജസേനന്. പറഞ്ഞതില്‍ അല്പം തെറ്റുപറ്റിപ്പോയെന്നും മാപ്പു ചോദിക്കുന്നുവെന്നും ഫെയ്സ്ബുക്കില്‍ പങ്കുവച്ച വിഡിയോയില്‍ രാജസേനന് പറഞ്ഞു.
രാജസേനന്റെ വാക്കുകളിങ്ങനെ...
രാവിലെ ഞാന്‍ പറഞ്ഞ കാര്യത്തില്‍ ഒരു തിരുത്ത് വേണം എന്ന് വിചാരിച്ചാണ് ഈ വിഡിയോ ഇടുന്നത്. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഭാരതീയ ജനത പാര്‍ട്ടിയുടെ നയത്തില്‍പ്പെടുന്നതല്ല. എന്റെ സ്വന്തം അഭിപ്രായമാണ് രേഖപ്പെടുത്തിയത്.'
'അതിനകത്ത് ഒരു പാളിച്ച വന്നത്, ഞാന്‍ ഭാരതീയരായ അന്യസംസ്ഥാന തൊഴിലാളികളെ അല്ല ഉദ്ദേശിച്ചത്. ഭാരതത്തിന് പുറത്ത് നിന്ന് കേരളത്തിലും നമ്മുടെ രാജ്യത്തും വന്ന് പ്രതിസന്ധികളുണ്ടാക്കുന്ന, തീവ്രവാദം പരത്തുന്ന ഒരു വിഭാഗം ആള്‍ക്കാരെ കുറിച്ചാണ് ഞാന്‍ പറഞ്ഞത്. അതൊരു തെറ്റിദ്ധാരണ പരത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു.'–രാജസേനന് പറഞ്ഞു.

Comments