
ലണ്ടന്‍: കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ച് അബോര്ഷന് നടത്താന്‍ അനുവദിക്കുന്ന രാജ്യമാണ് ബ്രിട്ടണ്. എന്നാല്‍ ഒട്ടേറെ രാജ്യങ്ങളില്‍ ഇതിന് വിലക്കുമുണ്ട്. കൊറോണ പടര്‍ന്നുപിടിക്കുന്ന ഈ സാഹചര്യത്തില്‍ ബ്രിട്ടനില്‍ നേരത്തെ നിശ്ചയിച്ച അബോര്‍ഷനുകള്‍ നടത്താനാവാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. അബോര്ഷന് നയത്തില്‍ പലതവണയാണ് ബ്രിട്ടന് ഇക്കാലയളവില്‍ മാറ്റങ്ങള്‍ വരുത്തിയത്. ഗര്‍ഭച്ഛിദ്രം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആശുപത്രിയില്‍ തന്നെ എത്തി ചെയ്യണം എന്നായിരുന്നു നയം. എന്നാല്‍, കൊറോണയെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിനാല്‍ അബോര്ഷന് ചെയ്യുന്നതിനുള്ള ഇനി വീട്ടില്‍ വച്ച് തന്നെ അത് ആകാം എന്നതാണ് ബ്രിട്ടന്റെ പുതിയ നയം. ആശുപത്രി സന്ദര്‍ശനം വൈറസ് ബാധയ്ക്ക് കാരണമായേക്കും എന്ന ആശങ്കയാണ് ഇത്തരം ഒരു തീരുമാനത്തിലേക്കെത്താന്‍ കാരണം. ഗര്‍ഭച്ഛിദ്രം ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടില്‍ വച്ച് രണ്ട് ഗുളികകള്‍ കഴിക്കാം എന്നാണ് പുതിയ നയം.
ബ്രിട്ടനില്‍ തന്നെ ഒരോ ഇടങ്ങളിലും അബോര്ഷന് പല നിയമങ്ങളാണുള്ളത്. വടക്കന്‍ അയര്‍ലണ്ടില്‍ ഗര്‍ഭച്ഛിദ്രം ക്രിമിനല്‍ കുറ്റം ആയിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഇത് കുറ്റകരമല്ലാതാക്കിയിട്ടുണ്ട് ഇത്. എന്തായാലും ഇവിടെ നിന്നുള്ള സ്ത്രീകള്‍ അബോര്ഷന് വേണ്ടി സമീപിച്ചിരുന്നത് ഇംഗ്ലണ്ടിനെ ആയിരുന്നു. ഇനിയും വടക്കന്‍ അയര്‍ലണ്ടിലെ സ്ത്രീകള്‍ക്ക് അബോര്ഷന് വേണ്ടി ഇംഗ്ലണ്ടിനെ സമീപിക്കാം എന്നാണ് ഇപ്പോഴും അധികൃതര്‍ പറയുന്നത്. നിലവില്‍ ഇതിനും സാധിക്കില്ല.
ഏത് സമയത്തും ഏത് ഗര്‍ഭിണിക്കും അബോര്ഷന് നടത്താന്‍ സാധിക്കുമെന്ന അവസ്ഥ രാജ്യത്തില്ല. 10 ആഴ്ചവരെ വളര്‍ച്ചയെത്തിയ ഭ്രൂണങ്ങളെ മാത്രമേ ഇത്തരത്തില്‍ അബോര്ഷന് വിധേയമാക്കാന്‍ പറ്റുകയുള്ളു. അതും തൊട്ടടുത്ത് ക്ലിനിക്കുകള്‍ ഒന്നും ഇല്ലാത്തവര്‍ക്ക് മാത്രം. ഇതൊരു സ്ഥിരം സംവിധാനം ആണെന്നും കരുതേണ്ടതില്ല. കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രത്യേക സാഹചര്യത്തിലാണിത്. ഒരു ഡോക്ടറുടെ ടെലിഫോണിക്/ ഇ കണ്‍സള്‍ട്ടേഷനും ഇതിന് അത്യാവശ്യവശ്യമാണ്. മുന്‍പ് രജിസ്ട്രേഡ് ക്ലിനിക്കുകള്‍ വഴി മാത്രമേ അബോര്ഷന് സാധ്യമായിരുന്നുള്ളു. അതിനാണ് ഇപ്പോള്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.






