
കൊല്ലം, ആലപ്പുഴ ജില്ല അതിര്‍ത്തിയില്‍ വ്യാജ മദ്യത്തിന്റെ വില്‍പ്പന തകൃതി. മുല്ലപ്പൂവ് എന്ന പേരിലാണ് വ്യാജ വില്പന തകൃതിയായി നടക്കുനന്നത്. തീരദേശ മേഖലകളില്‍ പ്രത്യേക രീതിയില്‍ വാറ്റിയെടുക്കുന്ന വ്യാജ മദ്യമാണു 'മുല്ലപ്പൂവ്' എന്ന പേരിലറിയപ്പെടുന്നത്. സോഷ്യല്‍ മീഡിയകളിലെ രഹസ്യ ഗ്രൂപ്പുകള്‍ വഴിയാണ് വില്‍പ്പന. ടി.എസ് കനാലിന്റെ വിവിധ ഭാഗങ്ങളായ ആലപ്പാട്, ആലുംപീടിക, പുതുപ്പള്ളി എന്നിവിടങ്ങളിലെ തീര ദേശങ്ങളിലെ ആള്‍ത്താമസമില്ലാത്ത തുരുത്തുകളിലും കണ്ടല്ക്കാടുകളിലുമാണു മുല്ലപ്പൂ വ്യാജമദ്യം നിര്‍മിക്കുന്നത്.
വിദേശമദ്യ ഷോപ്പുകളും ബാറുകളും അടച്ചതോടെയാണു വ്യാജ മദ്യവില്പന ആരംഭിച്ചത്. മദ്യം നിര്‍മിക്കുന്നതിനുള്ള കോട തീരദേശത്തെ വെള്ളക്കെട്ടുകളില്‍ സൂക്ഷിച്ചിട്ടുള്ളതായും സൂചനയുണ്ട്.






