
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സിനിമയിലെ കുഞ്ഞപ്പൻ എന്ന റോബോട്ടായി സിനിമാ പ്രേക്ഷകരെ അടുത്തിടെ വിസ്മയിപ്പിച്ച നടനാണ് സൂരജ് തേലക്കാട്. കലോത്സവങ്ങളിലൂടെ വളര്‍ന്ന് കോമഡി പരിപാടികളിലൂടെ ശ്രദ്ധനേടി പിന്നീട് സിനിമയിലേക്കെത്തിയ ‘ചെറിയ’ വലിയ കലാകാരനാണ് സൂരജ്. സോഷ്യൽ മീഡിയയിലും സജീവമായ താരം ഇടയ്ക്കിടെ താരങ്ങളോടൊപ്പമുള്ള തന്റെ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ സഹോദരി സ്വാതിശ്രീയോടൊപ്പം നിൽക്കുന്ന ഒരു ചിത്രം ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുകയാണ് താരം. 'എന്റെ സ്വന്തം ചേച്ചി' എന്ന് കുറിച്ചുകൊണ്ടാണ് സൂരജ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
നടൻ വിനയ് ഫോര്ട്ടുള്പ്പെടെ നിരവധിപേര്‍ സൂരജ് പങ്കുവെച്ച ചിത്രത്തിന് കമന്റുകളുമായി എത്തിയിട്ടുണ്ട്. ചേച്ചിയുടെ പേര് പറയാമോ എന്നാണ് കൂടുതലാളുകളും കമന്റൽ ചോദിച്ചിരിക്കുന്നത്. ഇതിനകം ഇരുപതിനായിരത്തിലേറെ ലവ് റിയാക്ഷനുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
ഏറ്റവും പുതിയതായി സൂരജ് അഭിനയിച്ച ഒമര്‍ ലുലു ചിത്രം ധമാക്കയും മികച്ച അഭിപ്രായം നേടിയിരുന്നു. മിനിസ്ക്രീനിലെ കുട്ടിത്താരമായ സൂരജ് തന്റെ പൊക്കമില്ലായ്മയെ വിജയമാക്കി മാറ്റിയാണ് ഉയരങ്ങളിലെത്തിയ താരമാണ്. ഗൂഗിളിൽ സൂരജിനെകുറിച്ച് ഏറ്റവും കൂടുതൽ പേര് തിരയുന്നത് സൂരജിന്റെ പ്രായമാണ്. പ്രായം ഇരുപത്തിനാലായെങ്കിലും മലയാളത്തിൽ മമ്മൂട്ടിയുള്‍പ്പെടെ നിരവധി താരങ്ങളുടെ എളിയിൽ കയറി ഇരിക്കാൻ ഭാഗ്യം ലഭിച്ചിട്ടുള്ളയാളുമാണ് സൂരജ്.
മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ സൂരജിന്റെ അച്ഛൻ മോഹനൻ ബാങ്കിലെ കലക്ഷൻ ഏജന്റാണ്. അമ്മ ജ്യോതിലക്ഷ്മി, സഹോദരി സ്വാതിശ്രീ, അമ്മാമ്മ എന്നിവരാണ് വീട്ടിലുള്ളവര്‍. 110 സെ.മീ ആണ് സൂരജിന്റെ പൊക്കം.






