
ന്യൂഡല്‍ഹി: കൊറോണ വൈറസ് മഹാമാരി സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ അടിയന്തിരാവസ്ഥയെന്ന് ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്. ദരിദ്രര്‍ക്കു വേണ്ടി പണം ചെലവഴിക്കുന്നത് സര്‍ക്കാര്‍ വര്‍ധിപ്പിക്കുകയും മറ്റു പ്രാധാന്യം കുറഞ്ഞ ചിലവുകള്‍ വെട്ടിക്കുറയ്ക്കുകയോ, കാലതാമസം വരുത്തുകയോ വേണമെന്നും അദേഹം ബ്ലോഗിലൂടെ നടത്തിയ പ്രതികരണത്തില്‍ വ്യക്തമാക്കി.
പാവപ്പെട്ടവര്‍ക്കും ശമ്പളമില്ലാത്തവരായ മധ്യവര്‍ഗത്തിനും കൂടുതല്‍ കാലം ജോലി തടസ്സപ്പെട്ടാലും അതിജീവിക്കാനാകുമെന്ന് ഇന്ത്യ ഉറപ്പാക്കണം. സ്വകാര്യ പങ്കാളിത്തവും കുടുംബങ്ങള്‍ക്ക് നേരിട്ട് കൈമാറുന്നതിനും അടുത്ത കുറച്ചു മാസങങളില് അനുമതി നല്‍കണമെന്നും രഘുറാം രാജന് വ്യക്തമാക്കി.
ഇത്തരത്തില്‍ ബുദ്ധിമുട്ട് ഉണ്ടായതിനെ തുടര്‍ന്നാണ് കുടിയേറ്റ തൊഴിലാളികളുടെ നീക്കമുണ്ടായത്. ജനങ്ങള്‍ പിടിച്ചു നില്ക്കാന് മാര്ഗമില്ലാതെയാകുമ്പോള് ലോക്ക്ഡൗണ്‍ ലംഘിച്ച് ജോലിക്കു പോകുമെന്നും അദേഹം വ്യക്തമാക്കി. കൂടുതല്‍ കാലം രാജ്യം അടച്ചിടുക എന്നത് ബുദ്ധിമുട്ടായിരിക്കും. വൈറസ് ബാധ കുറഞ്ഞ പ്രദേശങ്ങളില്‍ മുന്‍കരുതലുകളോടെ ചില പ്രവര്‍ത്തനങ്ങള്‍ തുടങ്ങാമെന്നും അദേഹ,ം പറഞ്ഞു.






