പ്രിയ സുഹൃത്തും നടിയുമായ പാര്‍വതിക്ക് ജന്മദിനാശസകള്‍ നേര്‍ന്നുകൊണ്ട് നടി റിമ കല്ലിങ്കലിന്റെ പോസ്റ്റ്. 'നീയെത്ര സുന്ദരിയാണെന്ന് തെളിയിക്കുന്നതാണ് ആദ്യത്തെ കുറച്ച് ചിത്രങ്ങള്‍...നീയെനിക്കാരാണ് എന്നതാണ് ആ അവസാന ചിത്രം പറയുന്നത്. താങ്ങാവുന്ന ആ ചുമലുകള്‍. വരാനിരിക്കുന്ന യാത്രകള്‍ക്ക് അനുഭവങ്ങള്‍ക്ക് ആശംസകള്‍ സഹോദരി...'റിമ കുറിച്ചു. ഉറ്റസുഹൃത്തുക്കളാണ് ഇരുവരും. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ആശംസകള്‍ നേര്‍ന്നത്. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ലിയൂ.സി.സിയ്ക്ക് നേതൃത്വം നല്കുന്നവരില് രണ്ട് പേരാണ് റിമയും പാര്‍വതിയും.
പാര്‍വതിയുടെ അടുത്ത സുഹൃത്തായ സംഗീതയും താരത്തിന് ജന്മദിനാശംസകള് നേര്‍ന്നിട്ടുണ്ട്. 'എന്റെ വീട്, പ്രതീക്ഷ, വിശ്വാസം, സുരക്ഷ, നിസ്വാര്‍ത്ഥത, എന്നേക്കും എക്കാലവും എന്റെ സന്തോഷം എന്റെ സഹോദരിക്ക് ജന്മദനാശംസകള്‍'. എന്ന് തുടങ്ങുന്ന നീണ്ട കുറിപ്പ് പങ്കുവച്ചാണ് സംഗീത പാര്‍വതിക്ക് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
മലയാള സിനിമയില്‍ ഇന്നുള്ള മുന്‍നിര നായികമാരില്‍ ഒരാളാണ് പാര്‍വ്വതിയെന്ന് നിസംശയം പറയാം. നിന്റെ മൊയ്തീന്, ടേക്ക് ഓഫ്, ഉയരെ തുടങ്ങിയ ചിത്രങ്ങള്‍ അതിനുദാഹരണമാണ്. ടേക്ക് ഓഫിലെ അഭിനയത്തിന് ഗോവ അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ മികച്ച നടിക്കുള്ള പുരസ്കാരം പാര്‍വതിയെ തേടിയെത്തി. അതേ കഥാപാത്രത്തിന് തന്നെ ദേശീയ പുരസ്കാര വേദിയില്‍ മികച്ച നടിക്കുള്ള ജൂരി പരാമര്‍ശവും പാര്‍വതിയെ തേടിയെത്തിയിരുന്നു.






