തൃശൂര്‍: സുപ്രീം കോടതി ഇടപെട്ടിട്ടും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടും കര്‍ണാടക അതിര്‍ത്തി തുറക്കാത്തത് മര്യാദകേടാണെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍.
സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് വിരുദ്ധമായി പെരുമാറുന്നത് കോടതിയലക്ഷ്യമാണ്. കര്‍ണാടകയുടെ പ്രശ്‌നവും ഭയവും മനസിലാക്കാം. എന്നാല്‍ കൊവിഡ് ഇല്ലാത്തവരെ പരിശോധനയ്ക്ക് ശേഷം വിടാമെന്ന് സമ്മതിച്ചിട്ട് പിന്നെ ഉരുണ്ടുകളിക്കരുതെന്നും ബി. ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി സംസ്ഥാന ഘടകം കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമാണ്. കേരള സര്‍ക്കാരിന്‍െ്‌റ കൂടെയാണ്. എത്രയും വേഗം അടിയന്തരമായി അതിര്‍ത്തി തുറക്കണം. ബാക്കി കാര്യങ്ങള്‍ പിന്നീടാകാം. കര്‍ണാടകയുടെ അതിര്‍ത്തി പ്രദേശത്ത് നിന്ന് കേരളത്തിലേക്കും രോഗികള്‍ വരുന്നുണ്ടെന്ന കാര്യം മറക്കരുതെന്നും ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.





