
ജെയിംസ് ബോണ്ട്, അവഞ്ചേഴ്സ് ടിവി സീരീസ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ബ്രിട്ടീഷ് നടി ഓണർ ബ്ലാക്ക്മാൻ അന്തരിച്ചു. 94 വയസ്സായിരുന്നു. ഇംഗ്ലണ്ടിൽ സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം.
ജെയിംസ് ബോണ്ട് സീരീസിലെ മൂന്നാമത്തെ ചിത്രമായ ഗോൾഡ് ഫിങ്കറിൽ അഭിനയിച്ചിട്ടുണ്ട്. ബോണ്ടിന്റെ കാമുകി പുസി ഗലോർ ആയാണ് ഹോണർ വേഷമിട്ടത്. പിന്നീട് 1960കളിലെ നിരവധി സിനിമകളിലും ടിവി സീരീസുകളിലും അഭിനയിച്ചിരുന്നുവെങ്കിലും ജെയിംസ് ബോണ്ടിലെ കഥാപാത്രത്തിലൂടെയാണ് ഇന്നും ആളുകൾ ഇവരെ തിരിച്ചറിയുന്നത്.
“Today we mark the passing of a film icon, Honor Blackman who shall forever be remembered as Pussy Galore in Goldfinger. She was an extraordinary talent and a beloved member of the Bond family. Our thoughts are with her family at this time.” Michael G. Wilson and Barbara Broccoli pic.twitter.com/pXnidipKLJ
— James Bond (@007) April 6, 2020






