കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ ആരോഗ്യരംഗം കാട്ടുന്ന മാതൃക അന്താരാഷ്ട്ര രംഗത്ത് വീണ്ടും പ്രശംസിക്കപ്പെടുന്നു. അമേരിക്കന്‍ പത്രം വാഷിംഗ്ടണ്‍ പോസ്റ്റ് അഭിനന്ദനവുമായി എത്തിയതിന് പിന്നാലെ ലോക പ്രശസ്ത നരവംശ ശാസ്ത്രജ്ഞന്‍ ജേസന്‍ ഹിക്കലാണ് കേരളത്തിന്റെ രീതിയെ അഭിനന്ദിച്ച് രംഗത്ത് വന്നത്. കോവിഡ് എന്ന മഹാമാരിയെ കേരളം കൈകാര്യം ചെയ്ത രീതി അഭിനന്ദനാര്‍ഹവമാണെന്നും ലോകരാജ്യങ്ങള്‍ നാണിക്കണമെന്നും ട്വിറ്ററില്‍ കുറിച്ചു.
‘‘വ്യാപകമായ പരിശോധനാ രീതികളിലൂടെ രോഗം സംബന്ധിച്ച പുതിയ കേസുകള്‍ കുറച്ചു കൊണ്ടു വരികയും മരണം വെറും രണ്ടു മാത്രമായി കുറയ്ക്കുകയും ചെയ്ത കേരളത്തിന്റെ രീതികള്‍ മാനുഷികവും കരുതലുള്ളതും വിജയകരവുമായിരുന്നു. ഇത് കണ്ട് ലോകത്തെ ഒന്നാം കിടക്കാര്‍ നാണംകെടണം. ’’ അദ്ദേഹം കുറിച്ചു. മൂലധനത്തിന്റെ ക്ഷേമത്തിന് പകരം മനുഷ്യന്റെ ക്ഷേമത്തിനായി സംഘടിക്കപ്പെട്ട സമൂഹമായാണ് ഇത് സാധ്യമായതെന്നും അദ്ദേഹം കുറിച്ചു. ലണ്ടന്‍ സര്‍വകലാശാലയിലെ ഗോള്‍ഡ്‌സ്മിത്തിലെ സീനിയര്‍ ലക്ചററായ ജേസണ്‍ ഗാര്‍ഡിയന്‍, അല്‍ജസീറ, ഫോറിന്‍ പോളിസി പത്രങ്ങളിലെ കോളമിസ്റ്റുമാണ്.
മഹാമാരിയെ ഫലപ്രദമായി നേരിടുന്ന രീതിയില്‍ നേരത്തേ വെള്ളിയാഴ്ച വാഷിംഗ്ടണ്‍ പോസ്റ്റ് കേരളത്തിനെ അഭിനന്ദിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. കേരളത്തിന്റെ രോഗ പരിശോധനാ രീതികള്‍, സമ്പര്‍ക്ക പട്ടിക തയ്യാറാക്കി അവരെ കണ്ടെത്തല്‍, സുദീര്‍ഘമായ ക്വാറന്റൈന്‍, ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ ചിതറിപ്പോകാതെ നല്‍കിയ പാര്‍പ്പിട സൗകര്യങ്ങള്‍, ദേശീയ വ്യാപകമായ അടച്ചുപൂട്ടലിന്റെ ഭാഗമായി പട്ടിണിയിലായി പോകാതെ ആഹാരം കിട്ടാന്‍ വഴിയില്ലാത്തവക്ക് വേണ്ടി സജ്ജമാക്കിയ ദശലക്ഷക്കണക്കിന് പേര്‍ക്ക് തയ്യാറാക്കി നല്‍കിയ ഭക്ഷണപ്പൊതികള്‍ എന്നിവയെല്ലാം പരാമര്‍ശിച്ചിരുന്നു.
ഇതിനൊപ്പം കേരളത്തില്‍ പുതിയ കേസുകള്‍ ഏപ്രില്‍ ആദ്യ ആഴ്ചയില്‍ നിന്നും 30 ശതമാനം കുറഞ്ഞതും പത്രം ചൂണ്ടിക്കാട്ടുന്നു. ഏപ്രില്‍ ആദ്യ ആഴ്ച തന്നെ കേരളം 13,000 ടെസ്റ്റുകള്‍ നടത്തി. ആന്ധ്രയും തമിഴ്‌നാടും പോലെയുള്ള വലിയ സംസ്ഥാനങ്ങളേക്കാള്‍ കൂടുതലായിരുന്നു ഇതെന്നും വലിയരുത്തിയിരുന്നു. റാപ്പിഡ് ടെസ്റ്റിന്റെയും വാക്കിംഗ് ടെസ്റ്റിന്റെയും കാര്യത്തിലും കേരളം മുന്നിലായിരുന്നു. വിദേശ ടൂറിസ്റ്റുകളായി വന്നവരും പ്രവാസികളായവരുമായി ഒരു വലിയ സംഖ്യ രോഗികളെന്ന വെല്ലുവിളിയെ യാണ് കേരളം നേരിട്ടതെന്നും ലേഖനത്തില്‍ പറയുന്നു.
ഇറ്റലിയില്‍ നിന്നും കോവിഡ് ബാധയുമായി എത്തിയ പത്തനംതിട്ടിയിലെ കുടുംബം നേരിട്ട അനുഭവവവും വാഷിംഗ്ടണ്‍ പോസ്റ്റ് തങ്ങളുടെ ലേഖനത്തില്‍ കുറിച്ചിട്ടുണ്ട്. യാത്രാവിവരം ഒളിച്ചു വെച്ചെന്ന് ആരോപിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം കുടുംബം നേരിട്ടിരുന്നു. എന്നാല്‍ കേരളാ സര്‍ക്കാരിന്റെ കൗണ്‍സിലര്‍മാര്‍ നല്‍കിയ സഹായമാണ് അതിനെ അതിജീവിക്കാന്‍ കഴിഞ്ഞത്. അവര്‍ ദിനംപ്രതി വിളിക്കുകയും പറയുകയും ചെയ്തിരുന്നതായി ഇവരെ ഉദ്ധരിച്ച് പത്രം പറയുന്നുണ്ട്.

Comments