
മോഹന്‍രാജ സംവിധാനം ചെയ്ത് 2004-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് എം കുമരന്, സണ്‍ ഓഫ് മഹാലക്ഷ്മി. ജയം രവി, നദിയാമൊയ്തു, അസിന്, പ്രകാശ് രാജ്, വിവേക്, സുബ്ബരാജു, ഐശ്വര്യ തുടങ്ങിയവര്‍ അഭിനയിച്ച ചിത്രം വന്‍ ഹിറ്റായിരുന്നു. അമ്മയും മകനും തമ്മിലുള്ള ബന്ധം വ്യത്യസ്തരീതിയില്‍ അവതരിപ്പിച്ച ചിത്രത്തില്‍ നദിയാമൊയ്തുവും ജയം രവിയുമാണ് അമ്മയും മകനുമായി എത്തിയത്.
നാളുകള്‍ക്കു ശേഷം നദിയാ മൊയ്തുവിന്റെ വമ്പന്‍ തിരിച്ചു വരവായിരുന്നു ഈ ചിത്രം. ഇപ്പോള്‍ ചിത്രത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നദിയാ മൊയ്തു ഇന്‍സ്റ്റാഗ്രാമിലൂടെ. '' ഈ സിനിമ ഇന്നുമോര്‍ക്കുന്നു. ഈ ടീം എനിക്കിന്നുമെന്റെ കുടുംബം പോലെയാണ്. ജയം രവിക്കും സംവിധായകന് മോഹന്‍ രാജയ്ക്കുമൊപ്പം. എം കുമരന്, സണ്‍ ഓഫ് മഹാലക്ഷ്മി സെറ്റില്‍. ഒരുപാട് നാളത്തെ വലിയൊരു ബ്രേക്കിനു ശേഷം സിനിമയിലെ എന്റെ രണ്ടാം ഇന്നിങ്സിനു തുടക്കമിട്ട ചിത്രം...'' - നദിയ കുറിക്കുന്നു.






