
കോവിഡ് കാലഘട്ടത്തിൽ മുതിർന്നവരോടുള്ള കരുതലിനും സ്നേഹത്തിനും സാമൂഹ്യ സന്ദേശം നൽകി മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ ബ്ലെസി ജോർദ്ദാനിൽ നിന്നും പങ്ക് വെയ്ക്കുന്നു ....കരുതലിന്റെ വാക്കുകൾ
ജോർദ്ദാൻ : കോവിഡ് കാലത്തെങ്കിലും മാതാപിതാക്കളെയും പ്രായമായവരെയും സ്നേഹിക്കുകയും ശുശ്രുഷിക്കുകയും ചെയ്യണമെന്ന് സംവിധായകൻ ബ്ലെസി . കുഞ്ഞുന്നാൾ മുതൽ പ്രായമുള്ളവരെ വളരെ അധികം ഇഷ്ടമാണ്. താൻ എവിടെയെങ്കിലും പോയാൽ അവിടെ പ്രായമുള്ള അമ്മച്ചിയോ അപ്പുപ്പനോ ഒക്കെ ഉണ്ടെങ്കിൽ അവരോടായിരിക്കും ഏറ്റവും കൂടുതൽ സംസാരിക്കുക . കാരണം കുഞ്ഞുനാൾ മുതൽ എനിക്ക് അച്ഛനും അമ്മയും നഷ്ടപെട്ടതാകാം അവരിൽ അവരുടെ ഒരു പേരന്റിംഗ് ഒക്കെ ഫീൽ ചെയ്യുന്നത് .
പ്രായമുള്ളവരോട് നാം സംസാരിച്ചുകഴിയുമ്പോൾ അവർ കൂടുതലായും നമ്മെ കുറിച്ചായിരിക്കും ചോദിക്കുകയും ചിന്തിക്കുകയും ഒകെ ചെയ്യുക . അവരെക്കുറിച്ച് അവരുടെ അപൂർവ്വമായ കാര്യങ്ങളായിരിക്കും നമ്മളോട് പറയുക . ചിലർ അവരുടെ കഴിഞ്ഞകാലമുള്ള നല്ല സ്മരണകൾ മാത്രമായിരിക്കും നമ്മൊളൊട് പറയുക . ഇത് പലപ്പോഴായും ഊർജം പകരുന്നതുപോലെ തോന്നിയിട്ടുണ്ട് ചുരുക്കം ചിലർമാത്രമാണ് അവരുടെ പ്രാരാബ്ധങ്ങളെയും കഷ്ടപാടുകളെ കുറിച്ച് പറയുക . നിങ്ങൾ വിചാരിക്കും ഈ താടി ഒക്കെ നരച്ചിരിക്കുമ്പോൾ ഞാനും നല്ല പ്രായമുള്ളവനായിരിക്കും എന്ന് എന്നാൽ ഒരിക്കലും എന്റെ മനസിൽ അങ്ങനെ ഒരു ചിന്തേ ഇല്ല . പ്രായമുള്ളവനായിരിക്കുമ്പോഴാണ് നാം നടക്കുന്നതിന് വടി വേണ്ടിവരിക ,മറ്റുള്ളവരുടെ തുണ വേണ്ടി വരിക . ഞാൻ തന്മാത്ര എന്ന സിനിമയിൽ പറഞ്ഞിട്ടുണ്ട് ഗർഭത്തിലേക്ക് തിരിച്ചുപോകുന്ന ഒരു അവസ്ഥ അങ്ങനെയാണ് ഈ ആറും അറുപതും ഒരുപോലെ എന്ന് പഴമക്കാർ പറഞ്ഞുവന്നത് .
ഇന്ന് 60 ഒരു പ്രായമൊന്നുമല്ല .. എങ്കിൽ പോലും നമ്മുടെ ശൈശവത്തിലേക്ക് മടങ്ങുന്ന ഒരു അവസ്ഥപോലെ പലപ്പോഴും എയിജിങ്ങിനേ നമുക്ക് തോന്നാറുള്ളു അവിടെയാണ് ഈ മക്കളുടെയും മരുമക്കളുടെയും അല്ലെങ്കിൽ കൂടെയുള്ളവരുടെ സഹജീവികളുടെ ആശ്രയവും സഹായവും ഒക്കെ ആവശ്യമായി വരുന്നത് . നമുക്ക് പ്രായമായവരോട് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യമാണ് , പ്രത്യേകിച്ച് ഈ കോവിഡ് 19 കാലഘട്ടത്തിൽ കുഞ്ഞുങ്ങളെയും പ്രായമായവരെയും ആണ് കൂടുതലായി രോഗം ബാധിക്കുക എന്ന് നാം മനസിലാക്കിയിട്ടുണ്ട് . അങ്ങനെ പ്രായമായവരോട് സംരക്ഷിക്കുകയും , സ്നേഹിക്കുകയും ചെയ്യുന്നതിലപ്പുറമായി ഒരു ഈശ്വരാരാധനയും ഇല്ല . നമ്മുടെ കൺകാണുന്ന ദൈവം അച്ഛനും അമ്മയും ആണ് ആ സംസ്കാരത്തിൽ തന്നെയാണ് മലയാളികൾ ഇന്നും ഉള്ളത് . അതിനുവേണ്ടിയാണ് ഈ മിഷൻ ഏറ്റവും അധികം പ്രവർത്തിക്കുന്നത് കേരള സർക്കാരിന്റെ കീഴിൽ ഉള്ള സാമൂഹിക ക്ഷേമ നീതി വകുപ്പ് അതിനുവേണ്ടി അഹോരാത്രം യത്നിച്ചുകൊണ്ടിരിക്കുകയാണ് . പ്രായമായുള്ളവരുടെ ശുചിത്വം ഒക്കെ നല്ലരീതിയിൽ പാലിക്കുക .എൻ്റെ അമ്മയേയും കുളിപ്പിക്കുവാനും മറ്റും ലഭിച്ച അപൂർവ്വ ഭാഗ്യം ലഭിച്ചിട്ടുള്ളത് എന്ന് പറയുന്നത് ജീവിതത്തിൽ കിട്ടുന്നത് വലിയൊരു അനുഭവമാണ്.. തീർച്ചയായിട്ടും നിങ്ങളുടെ സമീപത്തുള്ളവരെ വൃദ്ധരായ ആളുകളെ സ്നേഹിക്കുവാനും ശുശ്രുഷിക്കാനും കിട്ടുന്ന അവസരം ഒരിക്കലും നഷ്ടപ്പെടുത്തരുത് .അത് ഈ കാലഘട്ടത്തിൽ നമുക്ക് കിട്ടുന്ന ഏറ്റവും വലിയ പുണ്യമായി കരുതണം .
ആടുജീവിതം എന്ന സിനിമയുടെ രണ്ടാം ഘട്ട ഷുട്ടിംഗിനായി ജോർദാനിൽ എത്തിയതായിരുന്നു സംവിധായകൻ ബ്ലെസ്സിയും സംഘവും ലോകം മുഴുവൻ വ്യാപിച്ച കോവിഡ് 19 എന്ന മഹാമാരിയിൽ ജോർദാനിലും 24 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചതിനെ തുടർന്ന് ഷുട്ടിംഗ് നിർത്തിവെച്ച് നാട്ടിലേക്ക് മടങ്ങാനായി കാത്തിരിക്കുകയാണ് നടൻ പൃഥിരാജ് അടക്കമുള്ളവരുടെ സംഘം .






