
ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹയെ നടന് മുകേഷ് ഖന്ന പരിഹസിച്ചതിനെതിരേ സൊനാക്ഷിയുടെ പിതാവും നടനുമായ ശത്രുഘ്നന്‍ സിന്‍ഹ രംഗത്ത് വന്നിരുന്നു. എന്നാല്‍, താന്‍ പറഞ്ഞത് വളച്ചൊടിക്കപ്പെട്ടതാണെന്ന് മുകേഷ് ഖന്ന പറഞ്ഞു. അമിതാഭ് ബച്ചന് അവതാരകനായ 'കോന്‍ ബനേഗാ ക്രോര്‍പതി' പരിപാടിയില്‍ പങ്കെടുക്കവെ സൊനാക്ഷിക്ക്് പിണഞ്ഞ ഒരു അമളി ട്രോളന്മാര് ആഘോഷമാക്കിയിരുന്നു. ഈ അമളിയ്ക്കെതിരേയായിരുന്നു മുകേഷ് ഖന്നയുടെ പരിഹാസം.
'രാമായണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും വിദഗ്ദ്ധനാകാന്‍ ഈ വ്യക്തിക്കുള്ള യോഗ്യത എന്താണ്. ആരാണ് അദ്ദേഹത്തെ ഹിന്ദുമതത്തിന്റെ രക്ഷാധികാരിയായി നിയമിച്ചത്? രാമായണത്തെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് ഉത്തരം നല്‍കാത്തത് ഒരു നല്ല ഹിന്ദുവായിരിക്കുന്നതില്‍ നിന്ന് സൊനാക്ഷിയെ അയോഗ്യയാക്കില്ല. അവള്‍ക്ക് ആരുടെയും അംഗീകാരവും ആവശ്യമില്ല'. എന്നായിരുന്നു സിന്‍ഹ മുകേഷ് ഖന്നയ്ക്ക് നല്കിയ മറുപടി. എന്നാല്‍, തന്റെ വാക്കുകള്‍ ആളുകള്‍ വളച്ചൊടിച്ച് ശത്രുഘ്നന്‍ സിന്‍ഹയ്ക്ക് അടുക്കല്‍ എത്തിച്ചതാണെന്ന് മുകേഷ് ഖന്ന പറഞ്ഞു.
കൊറോണാ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ക്ലാസിക് പരമ്പരകളായ മഹാഭാരതവും രാമായണവും ദൂരദര്‍ശനില്‍ പുനഃസംപ്രേക്ഷണം ചെയ്യാന്‍ തീരുമാനിച്ചതോടെ സൊനാക്ഷിയും രാമായണം ട്രോളും വീണ്ടും വാര്‍ത്തകളില്‍ വന്നു. തുടര്‍ന്ന് നടനും നിര്‍മാതാവുമായ മുകേഷ് ഖന്ന സൊനാക്ഷിയ്ക്കെതിരേ പരിഹസവുമായി എത്തിയിരുന്നു. 'എനിക്ക് അദ്ദേഹത്തെ വര്‍ഷങ്ങളായി അറിയാം. ഒരുപാട് ബഹുമാനവുമുണ്ട്. സൊനാക്ഷിയുടെ പേര് ഞാന്‍ ഉദാഹരണമായി എടുത്തുവെന്നേ ഉള്ളൂ.. അതിനര്‍ഥം അവരെ അപമാനിക്കാനോ അവരുടെ അറിവിനെ ചോദ്യം ചെയ്യാനോ ശ്രമിച്ചു എന്നല്ല. അവരെ ലക്ഷ്യം വയ്ക്കുകയായിരുന്നില്ല എന്റെ ഉദ്ദേശ്യം. എന്നിരുന്നാലും, ഇപ്പോഴത്തെ തലമുറ പല കാര്യങ്ങളെക്കുറിച്ചും അറിവില്ലാത്തവരാണെന്നുള്ളത് എന്നെ ഞെട്ടിച്ചു.






