സിനിമയിലും സീരിയലിലുമൊക്കെയായി സജീവമായ അഭിനേത്രിയും നര്‍ത്തകിയുമാണ് താര കല്യാൺ. കലയെ ജീവവായുവായി കാണുന്ന താര വെറുമൊരു നര്‍ത്തകിയോ അഭിനേത്രിയോ മാത്രമല്ല, ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് കരുത്തോടെ മുന്നോട്ടു പോയ ഒരമ്മകൂടിയാണ്. പല തവണ ജീവിതത്തില്‍ ചുവടിടറിയപ്പോള് മകളുടെ കരുത്തിലാണ് പിന്നീട് താര പുഞ്ചിരിച്ചത്. അമ്മയുടെ നിഴലായി എന്നും സൗഭാഗ്യ വെങ്കിടേഷുമുണ്ട്.
മകളെ നല്ല രീതിയില്‍ വളര്‍ത്തി വലുതാക്കിയ താര തന്റെ നൃത്തപാടവും മകളിലേക്കും പകര്‍ന്നു നല്കി. മകള്‍ക്ക് കൂട്ടായി എത്തിയതും തന്റെ ശിഷ്യന് കൂടിയായ അര്ജുന് സോമശേഖരനാണ്. നൃത്തവും വ്ലോഗിംഗുമൊക്കെയായി താരയും മകള്‍ സൗഭാഗ്യയും മരുമകന് അര്ജുനുമൊക്കെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അമ്മയും മകളും ഒരുമിച്ച് നൃത്തവേദികളിലും തിളങ്ങാറുണ്ട്.
ഇപ്പോഴിതാ അമ്മയുടെ ഡാന്‍സ് അക്കാദമി തന്നെയേല്പ്പിച്ച അമ്മയുടെ മനസ്സിനെക്കുറിച്ച് പങ്കിടുകയാണ് സൗഭാഗ്യ വെങ്കിടേഷ്. വിയര്‍പ്പും രക്തവും നല്കി വലിയ ത്യാഗങ്ങള്‍ നല്കി താര പടുത്തുയര്‍ത്തിയ ‘താര കല്യാണ്‍ ഡാന്‍സ് അക്കാദമി’ തന്റെ കൈകളിലേക്ക് വച്ചു തരാന്‍ ഒരു നിമിഷം പോലും അമ്മയ്ക്ക് ആലോചിക്കേണ്ടി വന്നില്ല എന്നാണ് സൗഭാഗ്യ കുറിച്ചിരിക്കുന്നത്.
‘‘എന്റെ അമ്മയ്ക്ക് നന്ദി... തന്റെ രക്തം, വിയർപ്പ്, എണ്ണമറ്റ ത്യാഗങ്ങൾ എന്നിവയാൽ അമ്മ പടുത്തുയർത്തിയ ഒരു സ്വപ്നം എനിക്ക് പകർന്നു തന്നു. അത് എന്റെ കൈകളിൽ വയ്ക്കുന്നതിന് മുമ്പ് അമ്മ ഒരു നിമിഷം പോലും മടിച്ചില്ല. അമ്മ എന്നിൽ അർപ്പിച്ച വിശ്വാസമാണത്, ഞാൻ അത് എന്നേക്കും വിലമതിക്കും.
എപ്പോഴും എന്നിൽ വിശ്വസിച്ച്, എന്നെ വളരാൻ നിരന്തരം പ്രേരിപ്പിച്ച്, എന്റെ ജോലിയെ മാത്രമല്ല, എന്റെ ഞാൻ സ്വപ്നം കാണുന്ന രീതി പോലും നവീകരിക്കാൻ എന്നെ സഹായിക്കുന്ന എന്റെ ഏറ്റവും ശക്തമായ സ്തംഭമായ ഭർത്താവിനും നന്ദി...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് സൗഭാഗ്യയുടെ പോസ്റ്റ്. ‘താര കല്യാണ്‍ ഡാന്‍സ് അക്കാദമി’യുടെ മുന്നില്‍ സൗഭാഗ്യയും അര്‍ജുനും നില്ക്കുന്ന ചിത്രം പങ്കിട്ടാണ് സൗഭാഗ്യ സന്തോഷം പങ്കിട്ടിരിക്കുന്നത്.

Comments