
ലോക്ക്ഡൗണിനെ തുടർന്ന് ജനങ്ങളുടെ പ്രത്യേക അഭ്യർഥന പ്രകാരമാണ് രാമാനന്ദ് സാഗർ സംവിധാനം ചെയ്ത രാമായണം സീരിയൽ ദൂരദർശനിൽ വീണ്ടും സംപ്രേഷണം ചെയ്തു തുടങ്ങിയത്.
സീരിയലിൽ രാവണനായി വേഷമിട്ട നടൻ അർവിന്ദ് ത്രിവേദിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. അദ്ദേഹത്തിനിപ്പോൾ പ്രായം 81-ാണ്.
രാമായണത്തിൽ രാവണൻ സീതയെ അപഹരിച്ചുകൊണ്ടുപോകുന്ന ഭാഗം ഇരുന്ന് കണ്ട് ആസ്വദിക്കുന്ന അർവിന്ദാണ് വീഡിയോയിൽ. കണ്ണെടുക്കാതെ വളരെ ആശങ്കയോടെ സീരിയൽ കാണുന്ന അർവിന്ദ് അവസാനമാകുമ്പോൾ കൈകൾ കൂപ്പി പ്രാർഥിക്കുന്നതും കാണാം. കഴിഞ്ഞ ദിവസം സീതയായി അഭിനയിച്ച ദീപിക ചിക്കലിയ രാമായണത്തിലെ അണിയറ പ്രവർത്തകരെല്ലാം ഒന്നിച്ചിരിക്കുന്ന ഒരു ചിത്രം പങ്കുവെച്ചിരുന്നു.






