
മലയാളികളുടെ പ്രിയങ്കരിയായ താരം അനു സിതാര തന്റെ വീട്ടില്‍ വിഷുവിന് വന്ന അതിഥിയുടെ ചിത്രമാണ് ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. പുതിയ വീട്ടിലേക്ക് മാറിയ ശേഷമുള്ള ആദ്യ വിഷു ആയിരുന്നു അനുവിന്റേത്. വിഷുവിന് വിഷു സ്പെഷ്യല്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകരുമായി അനു പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ വീട്ടില്‍ അതിഥിയായെത്തിയ ഒരു വിശിഷ്ട വ്യക്തിയുടെ വിശേഷം താരം പങ്കുവെച്ചത്.
വീട്ടിലെ ഇന്നത്തെ അതിഥിയാണിതെന്നും പല രൂപത്തിലും വരും കൃഷ്ണനെന്നും കുറിച്ചു കൊണ്ട് കൈയ്യില്‍ നിന്ന് പറന്നു പോകുന്ന മഞ്ഞ നിറത്തിലുള്ള ചിത്രശലഭത്തിന്റെ വീഡിയോയാണ് അനു പങ്കുവെച്ചത്. അനു പങ്കുവെച്ച വീഡിയോയ്ക്ക് കമന്റുകളുമായി താരസുന്ദരികളായ നവ്യ നായര്‍, നമിത പ്രമോദ്, സ്വാസിക എന്നിവരും അവതാരകയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്തും എത്തിയിരുന്നു.
ഇത് ഒറിജിനലായിരുന്നോ ഞാന്‍ കരുതി വല്ല ആപ്ലിക്കേഷനുമാകുമെന്നാണ് നടി നവ്യ നായര്‍ വീഡിയോയ്ക്ക് താഴെ കമന്റായി കുറിച്ചിരിക്കുന്നത്. ഇതിന് മറുപടിയായി അനു സിതാര ഇത് ഒറിജിനലാണെന്ന് കുറിച്ചിട്ടുണ്ട്. ഒപ്പം വിഷു ആശംസകളും അനു കുറിച്ചു. നിന്റെ വീട്ടില്‍ മഞ്ഞ ബട്ടര്‍ഫ്ളൈ വന്നോ എന്റെ വീട്ടില്‍ വന്നില്ല, സുന്ദരി മണി എന്നാണ് നമിത കുറിച്ചത്. ഞാന്‍ പറഞ്ഞ് വിടാം കേട്ടോ എന്നാണ് ഇതിന് അനു സിതാര നല്കിയ മറുപടി. വിഷു ആശംസകളുമായാണ് അശ്വതി ശ്രീകാന്ത് എത്തിയത്. തിരിച്ചും വിഷു ആശംസകള്‍ നേര്‍ന്നുകൊണ്ട് അനു സിതാര മറുപടിയും നല്കി. നിന്നെ പോലെ തന്നെ എന്ത് ഭംഗിയുള്ള മഞ്ഞ ചിത്രശലഭമാണത് എന്ന് കുറിച്ചുകൊണ്ട് നടി സ്വാസികയുമെത്തി. വിഷു ആശംസകളും സ്വാസിക പറഞ്ഞു. ഹാപ്പി വിഷു ഡിയര്‍ എന്ന മറുപടിയാണ് അനു സിതാര സ്വാസികയ്ക്ക് നല്‍കിയത്.






