
ധനുഷും ടൊവിനോ തോമസും ഒന്നിച്ച തമിഴ് ചിത്രം മാരി ടൂ കണ്ട് ടൊവിനോയുടെ ഫാനായി മാറിയ നടൻ കൃഷ്ണശങ്കറിന്റെ മകൻ അച്ഛന് ഒരു ഉഗ്രൻ പണി കൊടുത്തു. അച്ഛനോട് പുഷ് അപ് എടുക്കാൻ പറഞ്ഞ് അച്ഛന്റെ പുറത്തു കയറി ഇരിപ്പായി. ഒടുവിൽ മകനേയും പുറത്തിരുത്തി 15 പുഷ് അപ്പുകൾ എടുക്കേണ്ടി വന്നു. ലോക് ഡൗണിൽ മകനുമൊത്തുള്ള ഈ കുസൃതിയുടെ വിഡിയോ കൃഷ്ണശങ്കർ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വിഡിയോയിൽ മകൻ എണ്ണുകയും അച്ഛൻ പുഷ്അപ്പുകൾ തുടരെ തുടരെ എടുക്കുന്നു. 15 പ്രാവശ്യം ചെയ്തു കഴിഞ്ഞ് ക്ഷീണിതനായ നടൻ മകനോട് പറഞ്ഞു- ഇനി ടൊവിനോ ചെയ്യും. പോസ്റ്റിന്റെ അടിക്കുറിപ്പ് ഇങ്ങനെ: 'മകനേ ഓമി, നീ മാരി 2 കണ്ടു ഫാനായപ്പോൾ അതെനിക്ക് ''ഇമ്മാരി'' പണിയാകുമെന്നു കരുതിയില്ല..' ടൊവിനോ തോമസിനെ ടാഗ് ചെയ്തുകൊണ്ടാണ് കൃഷ്ണശങ്കറിന്റെ പോസ്റ്റ്.






