തിരുവനന്തപുരം: സ്പ്രിംക്ലര്‍ ഇടപാടില്‍ എല്‍.ഡി.എഫ് മുന്നണിയ്ക്കുള്ളില്‍ തന്നെ അതൃപ്തി ശക്തമാകുന്നു. ഇടപാടിലെ കടുത്ത അതൃപ്തി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സി.പി.എമ്മിനെ നേരിട്ട് അറിയിച്ചു. എ.കെ.ജി സെന്ററില്‍ എത്തിയാണ് കാനം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അതൃപ്തി അറിയിച്ചത്.
വ്യക്തികളുടെ ഡാറ്റ സംബന്ധിച്ച ഇടത് മുന്നണിയുടെ പൊതുനയത്തിന് വിരുദ്ധമായാണ് കരാര്‍. മന്ത്രിസഭയെ ഇരുട്ടില്‍ നിര്‍ത്തി എടുത്ത തീരുമാനം ശരിയല്ല എന്നീ രണ്ട് കാര്യങ്ങളാണ് കാനം രാജേന്ദ്രന് ചൂണ്ടിക്കാട്ടിയത്. കരാറിന്റെ നിയമപരിധി അമേരിക്കയിലായതും അതൃപ്തിക്ക് ഇടയാക്കി. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിവച്ചാണ് കാനത്തിന്റെയും വിമര്‍ശനം.
ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് കാനം എ.കെ.ജി സെന്ററില്‍ എത്തിയത്. ഇടപാട് സംബന്ധിച്ച പരിശോധന നടത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലപ്പെടുത്തിയ രണ്ടംഗ സമിതിയോടും സി.പി.ഐ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ മന്ത്രിസഭാ യോഗത്തില്‍ വന്നിരുന്നുവെങ്കില്‍ പാര്‍ട്ടിയുടെ മ്രന്തിമാര്‍ നിലപാട് രേഖപ്പെടുത്തുമായിരുന്നുവെന്നും കാനം അറിയിച്ചു.
അതേസമയം, ഇടപാടില്‍ പരസ്യമായ പ്രതികരണത്തിന് കാനം തയ്യാറായിട്ടില്ല. സംസ്ഥാനം ഒറ്റക്കെട്ടായി കൊറോണയെ നേരിടുന്ന ഘട്ടത്തില്‍ സര്‍ക്കാരിനെ പ്രതികൂട്ടിലാക്കാനില്ല. എന്നാല്‍ ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കുകയാണെന്നും കാനം അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
അതിനിടെ, സി.പി.ഐയുടെ അതൃപ്തി പരിഹരിക്കാന്‍ ഐ.ടി സെക്രട്ടറി എം.ശിവശങ്കര്‍ തന്നെ നേരിട്ടെത്തി. പാര്‍ട്ടി ഓഫീസായ എം.എന്‍ സ്മാരകത്തിലെത്തി ഐ.ടി സെക്രട്ടറി കാനം രാജേന്ദ്രനെ കണ്ടു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഐ.ടി സെക്രട്ടറി എം.എന്‍ സ്മാരകത്തിലെത്തിയതെന്നാണ് സൂചന. ഐ.ടി സെക്രട്ടറി വിശദീകരണം നല്‍കിയിട്ടും നിലപാട് മാറ്റാന്‍ കാനം തയ്യാറായില്ല.

Comments