
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗണില്‍ സംസ്ഥാനത്ത് ഇളവ് നല്‍കാതെ അസം. ഹോട്ട്സ്പോട്ടുകള്‍ക്ക് പുറത്തും നഗരത്തിനും പുറത്തുള്ള കടകള്‍ ഉള്‍പ്പെടെ തുറന്നു പ്രവര്‍ത്തിക്കാമെന്നുള്ള കേന്ദ്ര ഉത്തരവ് അസം ഇതുവരെ നടപ്പിലാക്കിയില്ല. ലോക്ഡൗണില്‍ ഇളവ് നല്‍കണോ എന്നതില്‍ അസം സര്‍ക്കാര്‍ തിങ്കളാഴ്ച മാത്രമേ തീരുമാനം കൈക്കൊള്ളു.
വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് ഇളവുകള്‍ വ്യക്തമാക്കിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്രം ഇറക്കിയത്. എന്നാല്‍ ഇതുവരെ ലോക്ഡൗണില്‍ സംസ്ഥാനത്ത് ഇളവ് നല്‍കണോ എന്നതില്‍ തീരുമാനം എടുത്തിട്ടില്ലന്ന് ചീഫ് സെക്രട്ടറി കുമാര്‍ സഞ്ജയ് കൃഷ്ണ അറിയിച്ചു. കടകളും, ബ്യൂട്ടിപാര്‍ലറുകളും ഉള്‍പ്പെടെ അടഞ്ഞു തന്നെ കിടക്കുമെന്ന് അദേഹം വ്യക്തമാക്കി.
അതേസമയം രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലും മഹാരാഷ്ട്രയില്‍ കേന്ദ്ര നിര്‍ദേശത്തിനു പിന്നാലെ ഇളവുകള്‍ പ്രഖ്യാപിച്ചു. ഗ്രാമ പ്രദേശങ്ങളില്‍ ഷോപ്പിങ് മാളുകള്‍ അല്ലാത്ത എല്ലാ കടകളും തുറക്കാന്‍ മഹാരാഷ്ട്ര അനുമതി നല്കി. നഗര പ്രദേശത്തും കടകള്‍ തുറന്നു പ്രവര്‍ത്തിക്കാം. എന്നാല്‍ ചന്തകളിലും മറ്റും കൂട്ടമായി രപവര്‍ത്തിക്കുന്ന കടകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ തുറക്കാന്‍ അനുവാദമില്ല.






