
കൊച്ചി: നടന് മണികണ്ഠന് ആചാരി വിവാഹിതനായി. തൃപ്പൂണിത്തുറ മരട് സ്വദേശി അഞ്ജലിയാണ് വധു. കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലളിതമായ ചടങ്ങായാണ് വിവാഹം നടത്തിയത്. ആറ് മാസം മുമ്പാണ് വിവാഹ നിശ്ചയം നടത്തിയത്. വിവാഹത്തിന്റെ വിവരങ്ങള്‍ പങ്കുവെച്ച് മണികണ്ഠന് ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നു.
'നമസ്കാരം, കൂടുതലൊന്നും പറയുന്നില്ല. നിങ്ങള്‍ക്കെല്ലാം എല്ലാ കാര്യങ്ങളും അറിയാം. നാളെ എന്റെ കല്യാണമാണ്. വളരെ ലളിതമായി ചെയ്യാന്‍ തീരുമാനിച്ചു. വീട്ടുകാരുടെ മാത്രം സാന്നിധ്യത്തില്‍ അടുത്തുള്ള അമ്പലത്തില്‍ താലികെട്ട്. എല്ലാവരുടെയും മനസാന്നിധ്യവും ആശിര്‍വാദവും ആശംസകളും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. പ്രേക്ഷകരോട് എന്റെ ഈ വിവാഹം ഫേസ്ബുക്കില്‍ എങ്കിലും ആഘോഷിക്കണം, നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍. എല്ലാരും എന്റെ കൂടെയുണ്ടെന്ന് വിശ്വസിക്കുന്നു.' തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ മണികണ്ഠന് പറഞ്ഞു.
വിവാഹച്ചെലവുകള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് മണികണ്ഠന് അറിയിച്ചിരുന്നു. എംഎല്‍എ എം സ്വരാജ് ഈ തുക ഏറ്റുവാങ്ങി.






