ന്യുഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐ.ടി കമ്പനി ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം ജൂലൈ 31 വരെ നീട്ടുമെന്ന് കേന്ദ്ര ഐ.ടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്. നിലവില്‍ ഐ.ടി മേഖലയിലെ 85 ശതമാനം ജോലികളും വീടുകളില്‍ നിന്നാണ് ചെയ്യുന്നത്. ഏപ്രില്‍ 30ന് വര്‍ക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ജൂലൈ 31 വരെ വര്‍ക്ക് ഫ്രം ഹോം നീട്ടുകയാണെന്ന് രവി ശങ്കര്‍ പ്രസാദ് വ്യക്തമാക്കി.
സംസ്ഥാന ഐ.ടി മന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് വര്‍ക്ക് ഫ്രം ഹോം നീട്ടാന്‍ തീരുമാനിച്ചത്. വര്‍ക്ക് ഫ്രം ഹോം പുതിയ രീതിയായി മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കൊവിഡിനെ നേരിടുന്നതിന് എല്ലാ സംസ്ഥാനങ്ങളും സ്വീകരിച്ചിരിക്കുന്ന നടപടികള്‍ പങ്കുവയ്ക്കുന്നതിനായി ഒരു ആപ്പ് വികസിപ്പിക്കണമെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോഡി നിര്‍ദ്ദേശിച്ചതായി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. സുശീല്‍ മോഡിയുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ സ്വീകരിച്ചുവെന്നും ഇത് പ്രകാരം ആപ്പ് വികസിപ്പിക്കാന്‍ നാഷണല്‍ ഇ-ഗവേണന്‍സ് ഡിവിഷനും നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവര്‍ മൂന്ന് ദിവസത്തിനം ആപ്പ് വികസിപ്പിക്കുമെന്നും രവിശങ്കര്‍ പ്രസാദ് അറിയിച്ചു.






