അന്തരിച്ച ബോളിവുഡ് താരം ഋഷി കപൂറിനെ സ്മരിച്ച് ഗായിക ലതാ മങ്കേഷ്കറും. കുഞ്ഞു ഋഷിയെ കൈകളിലേന്തി താലോലിക്കുന്ന ഒരു ചിത്രവും പങ്കുവെച്ചുകൊണ്ടാണ് ഗായികയുടെ വികാരനിർഭരമായ ട്വീറ്റ്.
'കുറച്ച് നാൾ മുമ്പാണ് ഋഷി ഈ ഫോട്ടോ തന്നത്. ആ ദിവസം നമ്മൾ സംസാരിച്ച കാര്യങ്ങൾ ഓർമ്മ വരുന്നു. എനിക്ക് വാക്കുകൾ കിട്ടാതെ വരുന്നു.' ഇന്ത്യയുടെ വാനമ്പാടി ട്വീറ്റ് ചെയ്യുന്നു.
'എന്തു പറയണമെന്നറിയില്ല. എന്തെഴുതണമെന്നും. ഋഷിജിയുടെ വിയോഗത്തിൽ അതീവ ദു:ഖിതയാണ് ഞാൻ. അദ്ദേഹത്തിന്റെ മരണം സിനിമാലോകത്തെ ആകെ ഉലച്ചിരിക്കുന്നു. ഈ ദു:ഖം സഹിക്കാൻ എനിക്ക് പ്രയാസമാകുന്നു. ഭഗവാൻ അദ്ദേഹത്തിന് നിത്യശാന്തി നൽകട്ടെ.' ഗദ്ഗദകണ്ഠയായി ഗായിക പറഞ്ഞു നിർത്തി.

കഴിഞ്ഞ ജനുവരി 28ന് നടൻ ലതാജിയുമൊത്തുള്ള ഈ ചിത്രം ട്വീറ്റ് ചെയ്തിരുന്നു. തനിക്ക് രണ്ടോ മൂന്നോ മാസം പ്രായമുള്ളമുള്ളപ്പോൾ എടുത്ത ചിത്രമാണെന്നും ലതാജിയുടെ അനുഗ്രഹം തനിക്ക് ജീവിതത്തിൽ എന്നുമുണ്ടായിരുന്നുവെന്നും ഋഷി കപൂർ ട്വീറ്റ് ചെയ്തിരുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഈ അമൂല്യചിത്രം താൻ ലോകത്തെ കാണിക്കുകയാണെന്നും നടൻ പറഞ്ഞിരുന്നു. ചിത്രം പങ്കുവെച്ചതിന് ലതാ മങ്കേഷകർ നന്ദിയും അറിയിച്ചിരുന്നു.
ബോളിവുഡ് കണ്ട മികച്ച ചോക്ലേറ്റ് ഹീറോ ആയിരുന്നു അന്തരിച്ച നടൻ ഋഷി കപൂർ. മുൻകാല നടിയായിരുന്ന നീതു സിംഗ് ആണ് ഭാര്യ. റിദ്ധിമ കപൂർ, നടൻ രൺബീർ കപൂർ എന്നിവർ മക്കളും.

Comments