
തിരുവനന്തപുരം: നിയന്ത്രണങ്ങളോടെ സര്‍വീസ് നടത്താനാവില്ലെന്ന് കാണിച്ച് സംസ്ഥാനത്ത് സര്‍വീസ് നടത്തിയിരുന്ന 12,000ത്തോളം സ്വകാര്യ ബസുകളില്‍ 70 ശതമാനവും ജിഫോം സമര്‍പ്പിച്ചു. ഒരുവര്‍ഷത്തേക്ക് സര്‍വീസ് നിര്‍ത്തിവെക്കാനാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. സ്വകാര്യ ബസ് ഉടമകള്‍ ഇക്കാര്യം സംസ്ഥാനസര്‍ക്കാരിനെ അറിയിച്ചു. ഇത്തരത്തില്‍ ഭാഗിക സര്‍വീസുകള്‍ നടത്തിയാല്‍ നഷ്ടം ഇരട്ടിപ്പിക്കുമെന്നാണ് ബസുടമകള്‍ പറയുന്നത്.
അതേസമയം, ബസ് ചാര്‍ജ് കൂട്ടാന്‍ ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരുമായി ഈ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുമെന്ന് ബസ് ഉടമകള്‍ പറഞ്ഞു.
ബസ് ചാര്‍ജ് കൂട്ടുന്ന കാര്യം ഗതാഗതവകുപ്പ് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കു വിട്ടിരിക്കുകയാണ്. നിരക്ക് കൂട്ടാതെ മറ്റ് ഇളവുകളിലൂടെ പ്രതിസന്ധി പരിഹരിക്കണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന് അഭിപ്രായപ്പെട്ടിരുന്നു.
ഒരു സീറ്റില്‍ ഒരാള്‍ എന്ന രീതിയിലുള്ള നിബന്ധനകള്‍ വരുമാനത്തില്‍ വലിയ ഇടിവുണ്ടാക്കും. ഈ സാഹചര്യത്തില്‍ യാത്രാ നിരക്ക് കൂട്ടുക, ഇന്ധന സബ്സിഡി അനുവദിക്കുക, വാഹനനികുതി പൂര്‍ണമായി ഒഴിവാക്കുക എന്നിവയാണ് െ്രെപവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടിരിക്കുന്നത്.






