
ടിപി ചന്ദ്ര ശേഖരന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വിടി ബല്‍റാം എംഎല്‍എ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. ടിപി ചന്ദ്രശേഖരന്റെ ജീവന് മാത്രമല്ല, അദ്ദേഹത്തെ അനുയായികള്‍ വിളിച്ചിരുന്ന ഇരട്ടച്ചങ്കന് എന്ന പേരു പോലും കവര്‍ന്നെടുത്തു എന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പ് വായിക്കാം: 2013ല്‍ ഇന്നേ ദിവസം, അതായത് ടി പി ചന്ദ്രശേഖരന് എന്ന കമ്മ്യൂണിസ്റ്റ് നേതാവ് സിപിഎം കൊലക്കത്തിക്ക് ഇരയായതിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഒരു ഓണ്‍ലൈന്‍ പത്രത്തില്‍ വന്ന അനുസ്മരണത്തിന്റെ തലക്കെട്ടാണിത്. ധീരനായ ടി പി യെ സ്വന്തം അനുയായികള്‍ ആരാധനാപൂര്‍വ്വം വിളിച്ചിരുന്ന ഇരട്ടച്ചങ്കന് എന്ന വിശേഷണം പോലും വേറെ ചില ഭീരുക്കള്‍ക്ക് ചാര്‍ത്തിക്കൊടുക്കുന്ന തരത്തിലുള്ള പിആര്‍ വര്‍ക്കാണ് രാഷ്ട്രീയ കേരളത്തിന്റെ ജാഗ്രതയില്ലായ്മക്കിടയിലൂടെ പിന്നീട് നൈസായി ഇവിടെ അരങ്ങേറിയത്. ടിപിയുടെ പ്രാണന് മാത്രമല്ല അവര്‍ കവര്‍ന്നെടുത്തത് എന്ന് സാരം.






