
നടനും അവതാരകനും റേഡിയോ ജോക്കിയുമായി മിഥുന് രമേശിന്റെ പിറന്നാളിന് ഭാര്യ ലക്ഷ്മി മേനോന് ഒരുക്കിയ സര്പ്രൈസ് വീഡിയോ ആണ് ഇപപ്പോള് വൈറല് ആകുന്നത്. മുഥുന്റെ ആദ്യകാല സിനിമയിലെ രംഗങ്ങളും ജീവിതത്തിലെ ചില രസകരമായ നിമിഷങ്ങളും കോര്ത്തിണക്കിയതാണ് വീഡിയോ.
വ്ലോഗറും അവതാരകയുമൊക്കെയായി ലക്ഷ്മി മേനോനാണ് മിഥുന്റെ ഭാര്യ. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും. തന്വി എന്നൊരു മകളും ഈ ദമ്പതിമാര്ക്ക് ഉണ്ട്. ടിക്ടോക് വിഡിയോകളുമൊക്കെയായി സമൂഹമാധ്യമങ്ങളിലും സജീവമാണ് മിഥുനും ലക്ഷ്മിയും മകളും.
ഫാസിലിന്റെ ലൈഫ് ഈസ് ബ്യൂട്ടിഫുള് എന്ന ചിത്രത്തിലൂടെയായിരുന്നു മിഥുന്റെ സിനിമ അരങ്ങേറ്റം. പിന്നീട് സൂര്യകാന്തി എന്ന സീരിയലിലൂടെയാണ് മിഥുന് ശ്രദ്ധ നേടിയത്. കഥ, നമ്മള്, ഗൗരിശങ്കരം, ഡയമണ്ട് നെക്ളേസ്, റണ് ബേബി റണ്, നീ കോ ഞാ ചാ, മധുരനാരങ്ങ, പത്തേമാരി, കുട്ടന്പിള്ളയുടെ ശിവരാത്രി, വെട്ടം, റണ്വേ തുടങ്ങി നിരവധി ചിത്രങ്ങളില് മിഥുന് വേഷമിട്ടിരുന്നു.







Comments