
സിഡ്നി: സ്പിന്നിനെതിരേ കളിക്കുമ്പോള്‍ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന് ഉസ്മാന് ഖ്വാജയുടെ റെക്കോഡ് അത്ര മികച്ചതല്ല. പ്രത്യേകിച്ച് ഉപഭൂഖണ്ഡത്തില്‍ കളിക്കുമ്പോള്‍. കണക്കുകള്‍ നല്കുന്ന സൂചനയും ഇതാണ്. എന്നാല്‍ തന്നെക്കാള്‍ ഓസ്ട്രേലിയയില്‍ സ്പിന്‍ മികച്ച രീതിയില്‍ കളിക്കുന്നതു സ്റ്റീവന്‍ സ്മിത്ത് മാത്രമാണെന്നാണ് ഖ്വാജയുടെ അഭിപ്രായം.
സ്പിന്‍ മോശമായി കളിക്കുന്നെന്ന് ആളുകള്‍ പറയുമ്പോഴും പാക്കിസ്ഥാനെതിരേ 2018ല്‍ ദുബായിയില്‍ 141 റണ്‍സ് നേടിയ പ്രകടനം ഖ്വാജയുടെ മികവ് തെളിയിക്കുന്നതാണ്. മറ്റു പല മികച്ച താരങ്ങളെയും പോലെ തന്നെയാണ് തന്റെ സ്പിന്‍ റെക്കോഡ് എന്ന് ഖ്വാജ പറഞ്ഞു. സ്മിത്ത് ഒരു അതുല്യ പ്രതിഭയാണ്.
സ്പിന്നിനെ നേരിടുന്ന കാര്യത്തില്‍ സ്മിത്ത് വളരെ മുകളിലാണെന്നും ഖ്വാജ പറയുന്നു. സ്പിന്‍ നേരിടുവാന്‍ പ്രയാസമുണ്ടോ ഇല്ലയോ എന്നല്ല റണ്‍സ് സ്കോര്‍ ചെയ്യുന്നുണ്ടോ എന്നതാണു പ്രധാനമെന്നു ഖ്വാജ പറയുന്നു.


