
കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ താരമാണ് നയന്‍താര ചക്രവര്‍ത്തി. മലയാളം തമിഴ് തെലുങ്ക് ചിത്രങ്ങളില്‍ നടി ഇപ്പോള്‍ സജീവമാണ്. അച്ഛനുറങ്ങാത്ത വീട് ക്രേസീ ഗോപാലന്‍, ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടാന്‍ നയന്‍താരയ്ക്കായി. സോഷ്യല്‍ മീഡിയകളില്‍ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും പങ്കു വയ്ക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമിലെ സെലിബ്രിറ്റികളുടെ പ്രോഗ്രാമായ ക്യു എന്‍ എയ്ക്ക് നിരവധി ആരാധകരാണുള്ളത്. താരങ്ങളോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അവര്‍ മറുപടി നല്‍കുന്ന പരിപാടിയാണിത്.
ഇപ്പോള്‍ ക്യു എന്‍ എയില്‍ നയന്‍താരയും ചില തുറന്ന് പറച്ചിലുകള്‍ നടത്തിയിരിക്കുകയാണ്. ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യണം എന്നൊക്കെയുണ്ട്, പക്ഷെ പോകാറില്ല എന്നാണ് താരം പറയുന്നത്. പഠിക്കുന്നതെവിടെയാണെന്നും, എത്ര വയസായെന്നുമെല്ലാമാണ് ആളുകള്‍ താരത്തോട് ചോദിക്കുന്നത്. നയന്‍താര അവസാനമായി അഭിനയിച്ച മറുപടി എന്ന സിനിമ ടി.വിയില്‍ വരുന്നതിന്റെ സന്തോഷവും താരം സ്റ്റാറ്റസായി അറിയിച്ചിട്ടുണ്ട്.
ജിമ്മില്‍ പോകാറുണ്ടോ എന്ന ചോദ്യത്തിന്, ഞാന്‍ പോയിരുന്നു, എന്നാലിപ്പോള്‍ നിര്‍ത്തിയിട്ട് കുറേക്കാലമായി, ലോക്ഡൗണ്‍ കഴിഞ്ഞിട്ട് വീണ്ടും തുടങ്ങണമെന്നാണ് ചിന്ത എന്നാണ് താരം ഉത്തരം നല്‍കുന്നത്. വര്‍ക്കൗട്ടൊക്കെ ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന്, എന്നും ചെയ്യാറുണ്ട് എന്ന് പറയണമെന്നാണ് ആഗ്രഹം, പക്ഷെ സത്യത്തില്‍ ഞാന്‍ ചെയ്യാറില്ല എന്നാണ് മറുപടി.






